admin

കോതമംഗലത്ത് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു

അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്ക് കോതമംഗലം പൊലീസിന്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക് യാത്രക്കാരായ രണ്ട് പേർ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത്. ഇവരെ പടിക്കാമറ്റം, സ്റ്റാർ എന്നീ ബസുകളിലെ ജീവനക്കാരായ ജിതിൻ ജോസഫ്, ഷിബു നാരായണൻ, ബിബിൻ ബെന്നി, ജിസ് മോൻ ഷാജി എന്നിവർ ചേർന്ന് കോതമംഗലം നഗരത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. ഈ പ്രവർത്തനം നടത്തിയ ജീവനക്കാർക്കാണ് കോതമംഗലം പോലീസിന്റെയും…

Read More

യുകെയില്‍ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

മൂലമറ്റം : യുകെയില്‍ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു ആണ് മരിച്ചത് 50 വയസ്സായിരുന്നു. നഴ്സായ ഭാര്യ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി എത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. ഇന്നലെ രാത്രി 8 മണിക്ക് ആയിരുന്നു കുഴഞ്ഞു വീണത്. സംഭവസമയത്ത് വീട്ടിൽ 7ാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്.പെട്ടെന്ന് തന്നെ ആംബുലൻസ്…

Read More

പെരുവന്താനം കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി

ഇടുക്കി : കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി. ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടി വന്നത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷും പ്രമീളയും ഓടി രക്ഷപെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പശുവിന്റെ ജഡം കണ്ട അതേ സ്ഥലത്താണ് പുലിയെ തൊഴിലാളികൾ നേരിൽ കണ്ടത്. ജോലിക്കെത്തിയ മറ്റു തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കാതെ മടങ്ങി. തോട്ടം…

Read More

ഇടുക്കിയിൽ വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു മരണം. കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കോളജിന് സമീപത്തെ കുളത്തിൽ എത്തിയ അരവിന്ദ് കാൽവഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ അരവിന്ദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews

Read More

ഗർഡർ വീണുണ്ടായ അപകടം; മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തുറവൂരിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. രണ്ട് ലക്ഷം രൂപ കരാർ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടർ അറിയിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് ചന്തിരൂർ ഭാഗത്ത് ഗർഡർ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിൻ്റെ പിക്കപ്പ് വാനിലേക്ക് ഗർഡറുകൾ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിന് ശേഷം…

Read More

കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു; കൊല്ലുമെന്ന് ഭീഷണി

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹൻ എന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഭർത്താവ് ജയൻ ഒളിവിലാണെന്നാണ് വിവരം. യുവതിയുടെ മുഖത്തിന് ഗുരുതര പരിക്കുണ്ട്. കുമാരനെല്ലൂരിലെ ഭർത്താവിൻ്റെ വീട്ടിൽവച്ചാണ് സംഭവം. രമ്യയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മക്കളെയും ഇയാൾ മർദ്ദിക്കാറുണ്ടെന്നാണ് വിവരം. കുറെയധികം കാലമായി താൻ പീഡനത്തിനിരയാകുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. രമ്യയുടെ മക്കളാണ് വിവരം പോലിസിൽ വിളിച്ചു പറയുന്നത്. തുടർന്ന് പോലിസ് വീട്ടിലെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പോലിസ് എത്തിയപ്പോഴേക്കും ജയൻ കടന്നുകളഞ്ഞു….

Read More

നിര്യാതനായി

മുട്ടം : കടന്നൽ കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് താഴെ വീണ് പരിക്കേറ്റ മുട്ടം ഇല്ലിചാരി നഗർ വെട്ടിക്കൽ സുരേഷ് നിര്യാതനായി.സംസ്കാരം ഇന്ന് (13/11/2025) വ്യാഴം രാവിലെ 11 മണിക്ക് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ നടന്നു. ഭാര്യ പരേതയായ സനിത. മക്കൾ അശ്വിൻ, അർജുൻ, ആദിത്യൻ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു സുരേഷ്. മരത്തിൽ കയറി കടന്നൽകൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് താഴെ വീണ് പരിക്കേറ്റ് തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ ആയിരുന്നു. #newsupdate #latestnews #newshour #newslive…

Read More

മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു; പരാതികൾ mcclsgdidk2025@gmail.com എന്ന ഇ-മെയിലിൽ അറിയിക്കാം

ഇടുക്കി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപെരുമാറ്റച്ചട്ടത്തിൻ്റെ ഏതെങ്കിലും വിധമുള്ള ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. പരാതി ലഭിച്ചാൽ സത്വരമായി നടപടിയെടുക്കണമെന്നും കളക്ടർ നിർദേശിച്ചു. വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ…

Read More

വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ

കിടങ്ങൂർ: വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ’, കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്‌തത്. പുളിയനം ഹൈസ്‌കൂളിന് സമീപമുള്ള വ്യദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻറെ മുറ്റത്ത് എത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ…

Read More

ശബരിമലയിലെ കെമിക്കൽ കുങ്കുമം വിൽപന; ‘വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി’ – ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമമല്ല വിൽക്കുന്നതെന്ന് തെളിയിച്ചാൽ വിൽപനയ്ക്ക് അനുമതി നൽകുമെന്ന് ഹൈക്കോടതി. വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി പരാമർശം. കുങ്കുമം വിൽപന നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജിയിലാണ് പരാമർശം. രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം അല്ല വിൽക്കുന്നത് എന്ന് ഹർജിക്കാർ വാദിച്ചു. ‌കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നിവയാണെന്ന് കോടതി പറഞ്ഞു. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ലെന്നും രാസ…

Read More