വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ

കിടങ്ങൂർ: വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ’, കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്‌തത്.

പുളിയനം ഹൈസ്‌കൂളിന് സമീപമുള്ള വ്യദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻറെ മുറ്റത്ത് എത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. ആലുവ ഡി വൈ എസ് പി ടി ആർ രാജേഷിൻ്റെ നേത്രത്വത്തിൽ പ്രത്യേകം ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊട്ടിച്ച മാല വില്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. വിറ്റ് കിട്ടിയ പണം കൊണ്ടു പ്രതി ബൈക്ക് വാങ്ങുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും ഉപയോഗിച്ചിട്ടുള്ളതാണ്. അന്വേഷ സംഘത്തിൽ അങ്കമാലി ഇൻസ്പെക്ടർ രമേഷ്. എ, എസ്. ഐ മാരായ പ്രദീപ്‌കുമാർ കെ., അസരീഫ് ഷെഫീക്ക്, അജിത്ത് കുമാർ, സി പി ഒ മാരായ അജിത തിലകൻ, രഞ്ജിത്ത്, സോളമൻ, അജ്‌മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #kidangoor #chain #stolen

Leave a Reply

Your email address will not be published. Required fields are marked *