മൂലമറ്റം : യുകെയില്‍ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു ആണ് മരിച്ചത് 50 വയസ്സായിരുന്നു.
നഴ്സായ ഭാര്യ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി എത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. ഇന്നലെ രാത്രി 8 മണിക്ക് ആയിരുന്നു കുഴഞ്ഞു വീണത്. സംഭവസമയത്ത് വീട്ടിൽ 7ാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്.പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #uk #nurse

