കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു; കൊല്ലുമെന്ന് ഭീഷണി

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹൻ എന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഭർത്താവ് ജയൻ ഒളിവിലാണെന്നാണ് വിവരം. യുവതിയുടെ മുഖത്തിന് ഗുരുതര പരിക്കുണ്ട്. കുമാരനെല്ലൂരിലെ ഭർത്താവിൻ്റെ വീട്ടിൽവച്ചാണ് സംഭവം. രമ്യയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മക്കളെയും ഇയാൾ മർദ്ദിക്കാറുണ്ടെന്നാണ് വിവരം.

കുറെയധികം കാലമായി താൻ പീഡനത്തിനിരയാകുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. രമ്യയുടെ മക്കളാണ് വിവരം പോലിസിൽ വിളിച്ചു പറയുന്നത്. തുടർന്ന് പോലിസ് വീട്ടിലെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പോലിസ് എത്തിയപ്പോഴേക്കും ജയൻ കടന്നുകളഞ്ഞു.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #kottayam #kumaranelloor

Leave a Reply

Your email address will not be published. Required fields are marked *