അയല്‍വാസിയെ മര്‍ദിക്കാൻ ക്വട്ടേഷൻ കൊടുത്ത യുവതിയും സുഹൃത്തും അറസ്റ്റിൽ
ചങ്ങനാശ്ശേരി : തന്നെ മർദിച്ച അയല്‍വാസി കോടതിയില്‍ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കല്‍ സാന്റിയ (42), പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് പരമേശ്വരൻ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസില്‍ പ്രതിയാണ് പ്രമോദ്. കേസിലെ നേരത്തെ…

