പാലാ : നാടിന്റെ വേദനയായി ആറു വയസ്സുകാരിയുടെ മരണം. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6)-യുടെ വിയോഗമാണ് ഒരു നാടിന്റെ മുഴുവൻ വേദനയായത്.
യുകെജി വിദ്യാർത്ഥിനിയായിരുന്നു.ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു. ഇന്നലെ പകൽ കുട്ടിയെ പലതവണ ശർദിക്കുകയും വൈകിട്ട് പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ തന്നെ മാതാപിതാക്കൾ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4 മണിക്ക് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/Bx0Y1zfgby258Zw2TNuU3H
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews