എടിഎം ഇടപാടുകൾക്ക് ഇനി കൂടുതൽ ചെലവ് : അറിയേണ്ട മാറ്റങ്ങൾ!

ഇന്നുമുതൽ ബാങ്ക് ഇടപാടുകളുടെ ചിലവിൽ മാറ്റം വരുന്നു. എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞാലുള്ള ഇടപാടുകൾക്ക് കൂടുതൽ ചെലവാകുമെന്നാണു റിപ്പോർട്ടുകൾ.

ബാങ്ക് എടിഎം സർവ്വീസ് ചാർജ് രണ്ട് രൂപ വർധിപ്പിക്കുന്നതോടെ നിലവിലെ 21 രൂപ 23 രൂപയാകും. കൂടാതെ ഈ തുകയ്ക്ക് ജിഎസ്ട‌ിയും ഉണ്ടാകും. പ്രതിമാസം സ്വന്തം ബാങ്കിൻ്റെ എടിഎമ്മുകളിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകളാണ് ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ മൂന്ന് സൗജന്യ ഇടപാടുകളും, മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളും സാധ്യമാകുന്നുണ്ട്. ഇതിന് മുകളിലായി നടത്തുന്ന ഇടപാടുകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും.

എടിഎം ഇന്റർചേഞ്ച് ഫീസ് സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.

പണം പിൻവലിക്കൽ ഫീസ് 17 രൂപയിൽ നിന്ന് 19 രൂപയാകുകയും ബാലൻസ് ചെക്ക് ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയാകുകയും ചെയ്യും. ഈ മാറ്റങ്ങൾ മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thidupuzhanews#thodupuzhavartha

Leave a Reply

Your email address will not be published. Required fields are marked *