അയല്‍വാസിയെ മര്‍ദിക്കാൻ ക്വട്ടേഷൻ കൊടുത്ത യുവതിയും സുഹൃത്തും അറസ്റ്റിൽ

ചങ്ങനാശ്ശേരി : തന്നെ മർദിച്ച അയല്‍വാസി കോടതിയില്‍ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കല്‍ സാന്റിയ (42), പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് പരമേശ്വരൻ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസില്‍ പ്രതിയാണ് പ്രമോദ്. കേസിലെ നേരത്തെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. അയല്‍വാസികള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സാന്റിയയെ അയല്‍വാസിയായ പ്രസന്നകുമാറും ഭാര്യയും ചേർന്ന് ആക്രമിച്ചതായി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസില്‍ പ്രസന്നകുമാറും ഭാര്യയും കോടതിയില്‍ നിന്നും ജാമ്യം എടുക്കുകയായിരുന്നു. ഇത് സാന്റിയയെ ചൊടിപ്പിച്ചു. തുടർന്നാണ് ഇരുവരെയും ആക്രമിക്കാൻ കൊലക്കേസ് പ്രതിയായ പ്രമോദ് അടക്കമുള്ളവർക്ക് ക്വട്ടേഷൻ നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷൻ സംഘം കഴിഞ്ഞ 11 ന് പ്രസന്നകുമാറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രസന്നകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ സാന്റിയ അടക്കമുള്ള പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിർദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

തുടർന്ന് ഇവർ അമ്ബലപ്പുഴ ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള സംഘം അമ്ബലപ്പുഴയില്‍ നിന്നും രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എസ്.ഐമാരായ സിബിമോൻ, മനോജ്, സിവില്‍ പൊലീസ് ഓഫിസർ മണികണ്ഠൻ, അരുണ്‍, ശെല്‍വരാജ്, ബിനീഷ് മോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️https://chat.whatsapp.com/DdFQuxlFzDT49Mz0SGfyV2

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#changanassery#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews

Leave a Reply

Your email address will not be published. Required fields are marked *