ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പോലിസ് പിടികൂടി.

ഇടുക്കി : ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ട പ്രതിയെ തങ്കമണി പോലിസ് പിടികൂടി.തങ്കമണിക്ക് സമീപം മാടപ്രാ പുന്നത്താനിയിൽ സുമജൻ എന്നു വിളിക്കുന്ന കുര്യൻ (54) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ അക്രമണത്തിൽ പരിക്കേറ്റ ഭാര്യ ആലീസ് (47) കട്ടപ്പന സ്വകാര്യ ആശൂപത്രിയിൽ ചികിൽസിലാണ്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #thankamani #idukki #news #updates #onlinemedia #നാട്ടുവാർത്തകൾ

Read More

മാരിയിൽ കലുങ്ക് പാലം : അപ്രോച്ച് റോഡ് എസ്റ്റിമേറ്റിന് അംഗീകാരമായി : പി.ജെ. ജോസഫ്

തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിൻ്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വഴി തെളിയുന്നു. റോഡ് നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് മന്ത്രി അംഗീകാരം നൽകിയതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. പാലം നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം ദീർഘകാലമായി അനുമതി ലഭിക്കാത്തതിൻ്റെ പേരിൽ തടസപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ മറുകരയായ ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡിൻ്റെ നിർമ്മാണം 1.80 കോടി എംഎൽഎ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാകാറായി. അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം രണ്ടു…

Read More

ഭിന്നശേഷിക്കാർക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ജില്ല സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാകിരണം: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ സർക്കാർ, എയ്‌ഡഡ്, സ്വകാര്യ, ഓട്ടോ ണമസ് സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പി.ജി തലം വരെ പഠനം നടത്തുന്ന എല്ലാ കുട്ടിക ൾക്കും വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി.വിദ്യാജ്യോതി: സർക്കാർ, എയ്‌ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പി.ജി തലം വരെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനോപകര ണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന…

Read More

നിയമങ്ങളുടെ നൂലാമാല; സ്വന്തം പുരയിടത്തിന് മതിൽ കെട്ടാൻ കഴിയാതെ വയോധിക ദമ്പതികൾ

തൊടുപുഴ: പിഡബ്ല്യുഡി റോഡിനോടു ചേർന്നുള്ള സ്വന്തം പുരയിടത്തിനു മതിൽ നിർമിക്കുന്നതിനു പഞ്ചായത്തിൻ്റെ അനുമതി വേണമെന്നും അനുമതി നൽകാൻ വിവിധ ഓഫിസിലെ രേഖകൾ ഹാജരാക്കണമെന്നും കാട്ടി വയോധിക ദമ്പതികളെ പഞ്ചായത്ത്, റവന്യു അധികൃതർ 5 മാസമായി വലയ്ക്കുന്നതായി പരാതി. ആലക്കോട് പഞ്ചായത്ത് 12-ാം വാർഡിൽ താമസിക്കുന്ന കണ്ടത്തിൽ ആൻ്റണി (68), ഭാര്യ മോളി (60) എന്നിവരാണു മാസങ്ങളായി പഞ്ചായത്ത് അടക്കമുള്ള വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. അനുമതിയില്ലാതെ മതിൽ കെട്ടുന്നതായി ഫോൺ മുഖേന ലഭിച്ച പരാതിയിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാണു…

Read More

സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും

തൊടുപുഴ : ഉടുമ്പന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും കാർഷിക ഉപകരണങ്ങളുടെ വിൽപ്പനയും സംയുക്തമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊടുപുഴ കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവ്വഹിക്കും. ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ സോമരാജ് അധ്യക്ഷത വഹിക്കും. തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഗീത വി.എൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️…

Read More

റവന്യൂ ഉത്തരവുകളുടെ മറവിൽ വ്യാപകമായി പാടം നികത്തുന്നു

തൊടുപുഴ : പഞ്ചായത്തിൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ആർഡിഒ നൽകുന്ന ഉത്തരവുകളുടെ മറവിൽ പാടശേഖരങ്ങൾ വ്യാപകമായി നികത്തപ്പെടുന്നു. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള പ്രാദേശിക നിരീക്ഷണ സമിതിയുടെ കൺവീനറായ കൃഷി ഓഫീസർ നൽകുന്ന മറുപടികളും, വസ്‌തുതകളും പരിശോധിക്കാതെ ഏകപക്ഷീയമാണ് പാടം നികത്തുന്നതിനുള്ള അനുകൂലമായ ഉത്തരവുകൾ ഉണ്ടാകുന്നത്. പഞ്ചായത്തിലെ ഏഴല്ലൂർ ഭാഗത്ത് ഏകദേശം അമ്പത് സെന്റ് സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്നതാണ് വ്യാപകമായ പരാതികൾക്ക് ഇടയായത്. കഴിഞ്ഞ മൂന്നുവർഷക്കാലമായി കുമാരമംഗലം പഞ്ചായത്തിലെ തരിശായി…

Read More

ബസിൽ സീറ്റിനെച്ചൊല്ലി മർദനം: പ്രതിക്ക് 6 മാസം തടവും പിഴയും പബ്ലിക് പ്രോസിക്യൂട്ടർ

ഇടുക്കി : സീറ്റ് തർക്കത്തിൽ സഹയാത്രക്കാരനെ ബസിൽ മർദിച്ച്പരുക്കേൽപിച്ച പ്രതിക്ക് ആറ് മാസം തടവും 5000 രൂപ പിഴയും ശിക്ഷ. അടിമാലി ചാറ്റുപാറ കൂട്ടക്കല്ലേൽ രാജൻ കുഞ്ഞപ്പനെയാണ് (55) ദേവികുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് അരുൺ മൈക്കിൾ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ പ്രതി ഒരു മാസം തടവ് അധികമനുഭവിക്കണം.2014 ഓഗസ്റ്റ‌് മാസത്തിൽ മാങ്കുളം – അടിമാലി റൂട്ടിൽ മുനിപ്പാറ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളുമായി സീറ്റിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതി…

Read More

പത്ത് ചെയിനില്‍ പട്ടയം നല്‍കില്ലെന്നത് തെറ്റായ പ്രചാരണം: വൈദ്യുതി മന്ത്രി

അടിമാലി: അണക്കെട്ടുളോട് ചേർന്ന പത്ത് ചെയിൻ മേഖലയില്‍ പട്ടയം നല്‍കില്ലെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സ്ഥലങ്ങളിലെ കുടിയേറ്റ കർഷകർക്ക് പട്ടയം നല്‍കുന്നതിനടക്കം മന്ത്രിസഭാ തീരുമാനം ഉണ്ട്. റിസർവോയറില്‍ വെള്ളം കയറുന്ന ഭാഗത്ത് പട്ടയം നല്‍കില്ലെന്നാണ് പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ച്‌ പത്ത് ചെയിൻ പ്രദേശങ്ങളില്‍ മുഴുവനായി പട്ടയം നല്‍കില്ലെന്ന പ്രചാരണമാണ് നടക്കുന്നത്.ഇത് ശരിയല്ല. താനും കർഷകനാണ്. കർഷകർക്ക് എതിരായ ഒരു നടപടിയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകില്ലെന്നും മന്ത്രി…

Read More

52 കിലോ ഏലയ്ക്ക മോഷ്ടിച്ച് കടത്തി, ഒടുവില്‍ പിടിയില്‍

ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇടുക്കി രാജാക്കാട് മൂന്നുറേക്കറിലുള്ള ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച സംഭവത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം കര്‍ണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പന്‍ എന്നിവരെ ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19 നായിരുന്നു സംഭവം. മുന്നൂറേക്കര്‍ എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന തമിഴ്‌നാട് മല്ലിംഗാപുരം സ്വദേശി രാജേഷ് ആസൂത്രണം ചെയ്തത് പ്രകാരമായിരുന്നു മോഷണം. രാജേഷിന്റെ നിര്‍ദേശ പ്രകാരം…

Read More

പൊതുവഴിയിലേക്ക് ഇറക്കി ജൈവവേലി; യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന് ആശങ്ക

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന ജൈവവേലി നാട്ടുകാർക്കു വിനയാകുമോ എന്ന് ആശങ്ക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 18 വാർഡുകളിലും ജൈവ വേലിയുടെ നിർമാണമാണ് നടക്കുന്നത്. രണ്ട് പുരയിടങ്ങളുടെ അതിർത്തികളിലോ പൊതുവഴിയുടെ സമീപത്തുള്ള പുരയിടങ്ങളോടു ചേർന്നോ ആണ് സാധാരണയായി ജൈവവേലികൾ നിർമിക്കുന്നത്.എന്നാൽ, വാത്തിക്കുടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പൊതുവഴിയിലേക്ക് ഇറക്കി വേലി നിർമിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ശീമക്കൊന്ന പോലെ അതിവേഗം തഴച്ചു വളരുന്ന ചെടികളുടെ കമ്പുകൾ കൊണ്ടാണ് വേലികൾ നിർമിക്കുന്നത്….

Read More