പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന്പ്രസിദ്ധീകരിക്കും; ജൂൺ 5ന് ആദ്യ അലോട്ട്മെന്റ്.ട്രയൽ അലോട്ട്മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്‌കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ.

Read More

വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു; ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ പ്രവേശനമില്ല

കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള…

Read More

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

റെഡ് അലർട്ട്: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട്: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ്…

Read More

ഭരണങ്ങാനം വില്ലേജിൽ ഇടമറുകിൽ ഉരുൾപൊട്ടൽ; 7 വീടുകൾ തകർന്നു, ആളപായമില്ല

ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം…

Read More

പുഴയിൽ വീണ് മൂന്നരവയസുകാരന്ദാരുണാന്ത്യം

ഇടുക്കി : പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് (3) ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു . 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. #Idukkinews #pooppara #panniyarpuzha

Read More

യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ് പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ

കട്ടപ്പന : യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ് പ്രധാന പ്രതി കൽത്തൊട്ടി സ്വദേശി ചിറക്കൽ ജസ്റ്റിനാണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഞായറാഴ്ച്ച (26/05/2024) രാത്രി 11 മണിയോടെയാണ് സംഭവം. കട്ടപ്പന കാരിയിൽ ക്രിസ്റ്റോ മാത്യുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിൽ വച്ച് ക്രിസ്റ്റോയുമായി ഒരു സംഘം യുവാക്കൾ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം ഇടശ്ശേരി ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് കാറിൽ എത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ച്…

Read More

ഇടുക്കി രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

ഇടുക്കി : അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് രാമക്കൽമേട്ടിൽ നിന്നും പിടികൂടി. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാർ കളപ്പുരയ്ക്കൽ ജിതിനെ (42) -യാണ് പോലീസ് പിടികൂടിയത്. രാമക്കൽമേട്ടിൽ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ഇയാൾ കുറെ നാൾ ആന്ധ്രയിൽ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയിൽ നിന്നോ ഒറീസയിൽ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അടുത്തിടെ…

Read More

റബ്ബർ തോട്ടത്തിൽ രണ്ടാഴ്ച്ച പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ രണ്ടാഴ്‌ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണുള്ളത്. തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. #kottayam #ajnjathamrithdeham #vadavathoor

Read More

ഇടുക്കി ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു.

തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ് വി ൻ ഉദ്ഘാടനം ചെയ്തു ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി എ സലിം കുട്ടി സെക്രട്ടറി എം എച്ച് സജീവ് ജോയിൻ സെക്രട്ടറി അമൽ വി ആർ എന്നിവർ പ്രസംഗിച്ചു

Read More