യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ് പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ

കട്ടപ്പന : യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസ് പ്രധാന പ്രതി കൽത്തൊട്ടി സ്വദേശി ചിറക്കൽ ജസ്റ്റിനാണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

ഞായറാഴ്ച്ച (26/05/2024) രാത്രി 11 മണിയോടെയാണ് സംഭവം. കട്ടപ്പന കാരിയിൽ ക്രിസ്റ്റോ മാത്യുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിൽ വച്ച് ക്രിസ്റ്റോയുമായി ഒരു സംഘം യുവാക്കൾ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം ഇടശ്ശേരി ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് കാറിൽ എത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

റോഡിൽ വീണ ക്രിസ്റ്റോയുടെ ശരീരത്ത് കൂടി കാർ കയറ്റിയിറക്കി. ക്രിസ്റ്റോയുടെ അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#kattappana #vahanamedippichukolapathakasremam

Leave a Reply

Your email address will not be published. Required fields are marked *