ഇടുക്കി രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ

ഇടുക്കി : അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് രാമക്കൽമേട്ടിൽ നിന്നും പിടികൂടി.

മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാർ കളപ്പുരയ്ക്കൽ ജിതിനെ (42) -യാണ് പോലീസ് പിടികൂടിയത്. രാമക്കൽമേട്ടിൽ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

ഇയാൾ കുറെ നാൾ ആന്ധ്രയിൽ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയിൽ നിന്നോ ഒറീസയിൽ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അടുത്തിടെ സംസ്ഥാനത്തെ പലയിടത്തുനിന്നായി കഞ്ചാവ് പിടികൂടിയ സംഭവങ്ങൾക്ക് പിന്നിൽ ഇയാൾ ഉൾപ്പെട്ട സംഘമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നെടുങ്കണ്ടം പോലീസ് രാമക്കൽമേട്ടിൽ പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Idukkinews #ramakkalmedu #mundakkayam #nedumkandam #kanchavuvetta

Leave a Reply

Your email address will not be published. Required fields are marked *