റബ്ബർ തോട്ടത്തിൽ രണ്ടാഴ്ച്ച പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ രണ്ടാഴ്‌ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണുള്ളത്.

തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#kottayam #ajnjathamrithdeham #vadavathoor

Leave a Reply

Your email address will not be published. Required fields are marked *