പുഴയിൽ വീണ് മൂന്നരവയസുകാരന്ദാരുണാന്ത്യം

ഇടുക്കി : പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് (3) ആണ് മരിച്ചത്.

ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു . 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

#Idukkinews #pooppara #panniyarpuzha

Leave a Reply

Your email address will not be published. Required fields are marked *