യുവതിയെ താമസിപ്പിച്ചതിൽ തർക്കം; പിതാവിനെ തലയ്ക്കടിച്ച് തീകൊളുത്തി കൊന്നു, മകൻ പിടിയിൽ
അടിമാലി മാങ്കുളം ചിക്കണാംകുടിക്കു സമീപം മുപ്പത്തിമൂന്നിൽ പിതാവിനെ തലയ്ക്കടിച്ച ശേഷം മകൻ തീകൊളുത്തി കൊന്നു. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിബിനെ (36) മൂന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തു. ഏതാനും നാളുകളായി ഒരു യുവതിയെ ബിബിൻ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിൽ തങ്കച്ചൻ അനിഷ്ടം പ്രകടിപ്പിച്ചതും തങ്കച്ചൻ്റെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണവും പണവും നൽകാത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്‌ച ഇരുവരും വഴക്കുണ്ടാക്കി. തുടർന്ന് തങ്കച്ചനെ മകൻ വാക്കത്തിയുടെ പിടികൊണ്ട്…

