അക്കാദമി ഓഫ് ഷാവോലിൻ മാർഷ്യൽ ആർട്സ് ഷാവോലിൻ കുങ്ഫു ആൻഡ് വുഷൂ കാഞ്ഞിരമറ്റം ദോ ജോയിലെ സിഫു. അശോകൻ പി.കെ -യുടെ കീഴിൽ പരിശീലനം നടത്തിവരുന്ന 70 ഓളം കുട്ടികളുടെ ബെൽറ്റ് അവാർഡിങ്ങും സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത്.
കാഞ്ഞിരമറ്റം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തൊടുപുഴ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി ഉദ്ഘാടനം ചെയ്തു.
സിഫു. അശോകൻ പി.കെ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർമാരായ ശ്രീ ഡെന്നി എം.വി, ശ്രീ. ക്ലമെന്റ് വൈ, സിവിൽ എക്സൈസ് ഓഫീസറായ ശ്രീമതി സിന്ധു കെ, സീനിയർ ബ്ലാക്ക് ബെൽറ്റുകാരായ ശ്രീമതി അശ്വതി അശോകൻ, ശ്രീ അനീഷ് കരിം, ഡോക്ടർ അനില കരിം (അൽ അസ്സർ മെഡിക്കൽ കോളേജ്), ഷാവോലിൻ മാർഷൽ ആർട്സ് അക്കാദമി (എറണാകുളം ജില്ല) സെക്രട്ടറി ജിമ്മി പോൾ ജോളി ജോസഫ് എന്നിവർ ആശംസ അർപ്പിച്ചു. നീലിമ സുമേഷ് സ്വാഗതവും ക്ലബ്ബ് പ്രസിഡൻറ് ശ്രീ സുമേഷ് കുമാർ നന്ദി അർപ്പിച്ചു.