വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശിയെ പോലീസ് പഞ്ചാബില്‍ നിന്നു പിടികൂടി

ന്യൂസിലന്റില്‍ ജോലിക്ക് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഇടുക്കി, മാട്ടുകട്ട സ്വദേശി ജിനുമോൻ ജോൺസൺ പിടിയിൽ.പരാതിക്കാരനിൽ നിന്നും 15.05.2024 തീയതി മുതൽ പല തവണകളായി 2,18,000(രണ്ടുലക്ഷത്തി പതിനെട്ടായിരം) രൂപ ഇയാൾ കൈപ്പറ്റിയിരുന്നെങ്കിലും, നാളിതു വരെയായും വിസ തരപ്പെടുത്തി കൊടുക്കുകയോ, പരാതിക്കാരനിൽ നിന്നും വാങ്ങിയ പണവും, ബാങ്ക് ഡോക്യുമെന്റുകളും, പാസ്പോർട്ടും പ്രതി തിരികെ നൽകുകയോ ചെയ്താതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പന പോലീസ് ഇൻസ്‌പെക്ടർ മുരുകൻ ടി സി യുടെ…

Read More

അമ്മ രണ്ട് കുഞ്ഞുങ്ങളേയുംകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലാ :അമ്മയും രണ്ടു കുഞ്ഞുങ്ങളും ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മീനച്ചിലാറ്റിലെ പള്ളിക്കുന്ന് പള്ളിക്കടവിലാണ് സംഭവം. നാട്ടുകാർ ഇവരെ കരയ്ക്ക് എത്തിച്ച് വെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറിക്കാട് സ്വദേശിയും പാലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലുമായ ജിൻസിയാണ് കൈക്കുഞ്ഞും രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയുമായി ആറ്റിൽ ചാടിയത്. ഇവരുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനപ്രതിനിധികളും നാട്ടുകാരും മുടക്കം നിരവധി ആളുകൾ സംഭവമറിഞ്ഞ്…

Read More

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

തൃശ്ശൂർ : അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു.മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ…

Read More

കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

കോതമംഗലം ; നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഇടുക്കി കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു നേര്യമംഗലം മണിയാമ്പാറയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിലെ…

Read More

അവധിക്കാല സൈക്ലിംഗ് പരിശീലനം

മുട്ടം : ഇടുക്കി ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല സൈക്ലിംഗ് പരിശീലനം മലങ്കരയിൽ മുട്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി ദേവസ്യ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.സുഭാഷ് കുമാർ, ജില്ലാ പ്രസിഡന്റ്‌ അഡ്വ :ജോർഡി കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ N രവീന്ദ്രൻ, സെക്രട്ടറി മുഹമ്മദ്‌ ബഷീർ, മുൻ കായിക അദ്ധ്യാപകൻ ശ്രീ ജെയ്സൺ സാർ മുഖ്യ പ്രഭാഷണത്തിൽ വ്യായാമ രീതികളും കുട്ടികളുമായി പങ്കുവെച്ചു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ്…

Read More

17 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്. സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത് പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്യൂട്ട് കെയ്സിലും ബാഗിലുമായി കഞ്ചാവ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d *വാർത്തകളും പരസ്യങ്ങളും…

Read More

മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

പാലാ: രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർ‌വ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന മാതാവിന്റെ വൃക്ക മാറ്റിവെച്ചത്. രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയിൽ നടത്തിയ ആദ്യത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെൺകുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51 കാരി മാതാവിന്റെ വൃക്ക മാറ്റി വെയ്ക്കുകയായിരുന്നു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള…

Read More

വൻ ചാരായവേട്ട; 19 ലിറ്റർ വാറ്റ് ചാരായവും, 35 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി, ഒരാൾ അറസ്റ്റിൽ

ഇടുക്കി : കാൽവരിമൗണ്ടിന് സമീപം വെള്ളിയാങ്കല്ലിൽ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. കാൽവരിമൗണ്ട് സ്വദേശി ചീരംകുന്നേൽ സ്‌കറിയ മാത്യുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. ഇയാളുടെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തിൽ ചാരായം വാറ്റുന്നതിനിടെയാണ് തങ്കമണി എക്സൈസ് സംഘം പിടികൂടിയത്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് ഇവിടെ വൻ തോതിൽ ചാരായം വാറ്റുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെ തങ്കമണി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം പി…

Read More

കണ്ണുകൾക്ക് ജീവനായി ഡോ. നവജീവൻ

ആലപ്പുഴ : ജില്ലയിലെ സർക്കാർ ആശുപ ത്രികളിൽ 2024-25 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയചെയ്‌ത്‌ ഇരുളിൽനിന്നും വെളിച്ചത്തിലേക്ക് ആളുകളെ നയിച്ചവരിൽ ഒന്നാമതായി ഡോ. നവജീവൻ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടൻ്റും സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ മേധാവിയുമാണ് ഡോ. നവജീവൻ. ദേശീയ അന്ധത- കാഴ്‌ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാർ ആശുപത്രികളിലായി ആകെ 2305 തിമിര ശസ്ത്രക്രിയ കളാണ് നടത്തിയത്. ഇതിൽ 450 ശസ്ത്രക്രിയകൾക്കും നേതൃത്വം നൽകിയത് ഡോ. നവജീവനാണ്….

Read More

ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3 *വാർത്തകളും പരസ്യങ്ങളും…

Read More