വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മാട്ടുകട്ട സ്വദേശിയെ പോലീസ് പഞ്ചാബില്‍ നിന്നു പിടികൂടി

ന്യൂസിലന്റില്‍ ജോലിക്ക് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഇടുക്കി, മാട്ടുകട്ട സ്വദേശി ജിനുമോൻ ജോൺസൺ പിടിയിൽ.പരാതിക്കാരനിൽ നിന്നും 15.05.2024 തീയതി മുതൽ പല തവണകളായി 2,18,000(രണ്ടുലക്ഷത്തി പതിനെട്ടായിരം) രൂപ ഇയാൾ കൈപ്പറ്റിയിരുന്നെങ്കിലും, നാളിതു വരെയായും വിസ തരപ്പെടുത്തി കൊടുക്കുകയോ, പരാതിക്കാരനിൽ നിന്നും വാങ്ങിയ പണവും, ബാങ്ക് ഡോക്യുമെന്റുകളും, പാസ്പോർട്ടും പ്രതി തിരികെ നൽകുകയോ ചെയ്താതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പന പോലീസ് ഇൻസ്‌പെക്ടർ മുരുകൻ ടി സി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ ഡിജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ബി ആന്റോ, സിവിൽ പോലീസ് ഓഫീസർ അനൂപ് കെ എ എന്നിവർ പ്രതിയെ പഞ്ചാബ്, മോഹാലിയിലെ സിരക്പൂരിൽ നിന്നും പിടികൂടുകയായിരുന്നു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#mattukkatta

Leave a Reply

Your email address will not be published. Required fields are marked *