ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 27) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Read More

പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്.ശക്തമായ മഴയെ തുടർന്നാണ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായത് . വന മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്.ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ചപ്പാത്ത് പാലം മുങ്ങുന്നത് പതിവാണ്. പാലം മുങ്ങിയതോടെ മണികണ്ഠൻ…

Read More

70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 02 വരെ നൽകാം

ആലപ്പുഴ: ഓഗസ്‌ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം….

Read More

മഴ ശക്തം! ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച്

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ വിവിധ ഡാമുകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്. ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത്…

Read More

താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു; മണ്ണടിച്ചൽ സാധ്യതയുള്ളതിനാൽ

മൂന്നാർ: മൂന്നാർ കോളനിയിൽ മണ്ണടിച്ചൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ദേവികുളം സബ് കളക്‌ടർ വി എം ജയകൃഷ്ണൻ ക്യാമ്പിൽ ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നു.

Read More

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ…

Read More

കൈക്കൂലിക്കേസിൽ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ; നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി കേസെടുത്തു

തൊടുപുഴ : സ്വകാര്യ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ. കേസിൽ പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ അജി സി.റ്റി ആണ് വിജിലൻസിന്റെ്റെ പിടിയിലായത്. നഗരസഭ ചെയർമാനെ വിജിലൻസ് ഡിവൈഎസ്.പി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടുതൽ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമൈ ചെയർമാനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു….

Read More

വാട്ടര്‍ ടാങ്കിന് സമീപം മണ്ണിടിച്ചിലുണ്ടായി വീടിന്റെ മുകളിലേക്ക് പതിച്ച് സ്ത്രീ മരിച്ചു.

മൂന്നാര്‍: എംജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപം മണ്ണിടിച്ചിലുണ്ടായി വീടിന്റെ മുകളിലേക്ക് പതിച്ച് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ തന്നെ നാലു പേരെ പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം അഗ്നിശമനസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് മാലയെ പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ അടുക്കള ഭാഗത്ത് ജോലി…

Read More

ബാറിന് സമീപം യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് പോലീസ്; മൂന്ന് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാല്‍ (40) നെയാണ് ഞായറാഴ്ച പുലർച്ചെ 12ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ചൽപ്പെട്ടി സ്വദേശി ദീപു വർഗ്ഗീസ് (30), തോട്ടഞ്ചേരി സ്വദേശി ആഷിൻ ഷിബി (19), തോട്ടഞ്ചേരി സ്വദേശി ടോജി…

Read More

പായിപ്രയിൽ ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ദേഹത്തേക്ക് ടിവി മറിഞ്ഞ് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്‌ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9:30 ഓടെ സ്റ്റാൻഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടി ടിവിയിൽ പിടിച്ച് കളിക്കുന്നതിനിടയിലാണ് ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെയും, തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് – നൂഫിയ. സഹോദരങ്ങൾ: ഫാത്തിമ, ഐഷ, ഇഹ്രാഹിം.

Read More