വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ

ഇടുക്കി : അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാറത്തോട്ടിൽ നിന്നും വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി കുന്നേൽ അരുൺ (കണ്ണൻ) ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നും 400 ലിറ്റർ കോടയും 25 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു. കമ്പിളികണ്ടം, പാറത്തോട് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി തയാറാക്കിയ ചാരായമാണ് എക്സൈസ് പിടികൂടിയത്. പ്രതിയെയും തൊണ്ടി മുതലുകളും തുടർനടപടികൾക്കായി തങ്കമണി എക്സൈസ് റേഞ്ച്…

Read More

റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം) യുവ പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എൽ ഡി എമ്മിലെ എം ബി എ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്….

Read More

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്

വെള്ളിയാമറ്റം : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. കോട്ടപ്പടി സ്‌കൂളിലെ അധ്യാപികയായ പൂച്ചപ്ര വയലിൽ ആതിരയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30 ഓടെ വെള്ളിയാമറ്റത്താണ് അപകടമുണ്ടായത്. ആറക്കുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ കയറ്റം കയറി വരുന്നതിനിടെ പൂച്ചപ്ര ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആതിരയെ മൂലമറ്റത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ സുഗമമായ വാഹന ഗതാഗത ത്തിന് തടസ്സം ഉണ്ടാക്കുന്ന വിധത്തിലുള്ള ഓട്ടോ റിക്ഷാ പാർക്കിംഗ് ആണ്…

Read More

ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക്ക് പെട്ടി ഓട്ടോ

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഗ്രാമപഞ്ചായത്തിലെ മാലിന്യങ്ങൾ നീക്കുന്നതിന് വേണ്ടി, ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കൂടി ചേർന്ന്  5.50 ലക്ഷം രൂപ മുടക്കി വാങ്ങിയ ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിനു, ആർ സി ബുക്ക്  താക്കോൽ എന്നിവ കൈമാറി,സ്ഥിരം സമിതി അധ്യക്ഷ ബിജി വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി കെ പ്രദീപ്, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു ☎️📲 *ചരമ…

Read More

മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു ; ഒരാൾ മരിച്ചു.

മേലുകാവ് : മേലുകാവ് വാളകത്ത് മുൻ സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ.ജി ദാനിയേൽ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ബിഷപ്പിന്റെ വസതിയിൽ സഹായിയായി ജോലി നോക്കിയിരുന്ന മേച്ചാൽ സ്വദേശിനി വെള്ള പ്ലാക്കൽ റീന സാം ആണ് മരിച്ചത്. കാർ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യ ഡോ.എലിസബെത്ത് ആൻ ദാനിയേലിനും നിസാര പരിക്കേറ്റു. കഴിഞ്ഞ വർഷം നവംബർ 14നും ബിഷപ്പിന്റെ വാഹനം അപകടത്തിൽപെട്ടിരുന്നു….

Read More

കോട്ടയത്തിന്റെ 75-ാം പിറന്നാൾ ആഘോഷത്തിന് കോട്ടയം സിവിൽ സ്‌റ്റേഷൻ വൈദ്യുത ദീപാലംകൃതമായപ്പോൾ.

കോട്ടയം ജില്ല ഇന്ന് 75 വയസ്സിന്റെ ചെറുപ്പത്തിൽ. പിറന്നാളാഘോഷം കളറാക്കാനുള്ള ഒരുക്കങ്ങളിലാണു ജില്ലാ ഭരണകൂടം. 1949 ജൂലൈ ഒന്നിനാണു ജില്ല രൂപീകൃതമായത്. ഇന്നു കലാപരിപാടികളും ഫുഡ്ഫെസ്റ്റും ഉണ്ടാവും. രാവിലെ 10.45ന് കലക്ടറേറ്റ് അങ്കണത്തിൽ കലക്ട‌ർ വി. വിസ്നേശ്വരി നേതൃത്വം നൽകും. 75-ാം പിറന്നാൾ കേക്ക് മുറിക്കും. ഇന്നു മുതൽ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Read More

കോഴിഫാം ഉടമ പുഴയിൽ വീണു മരിച്ചു.

വാഴക്കുളം: കാവന പുളിക്കായത്തു കടവിലെ പാലത്തിൽ നിന്ന് കോഴിഫാം ഉടമ പുഴയിൽ വീണു മരിച്ചു. പോത്താനിക്കാട് മാവുടി പൂക്കുന്നേൽ പരേതനായ വർഗീസിന്റെ മകൻ മനോജ് (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. സ്കൂ‌ട്ടറിലെത്തി പാലത്തിൽ ഏറെ നേരം നിൽക്കുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ആളൊഴിഞ്ഞ നേരത്ത് ഇയാൾ പുഴയിൽ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പുഴയിൽ ചൂണ്ടയിട്ടിരുന്നവർ ഒരാൾ ഒഴുകിവരുന്നതും മുങ്ങിപ്പോകുന്നതും കണ്ട് പ്രദേശവാസികളെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ നിന്നുള്ള അഗ്‌നി രക്ഷാസേനയുടെയും സ്കൂബാ ടീമിന്റെയും നേതൃത്വത്തിൽ…

Read More

ഛർദ്ദിലിൻ്റ അംശം ശ്വസനനാളത്തിൽ കുടുങ്ങി കുരുന്ന് ജീവൻ പൊലിഞ്ഞു

കൂമ്പൻപാറ: ഛർദ്ദിലിൻ്റ അംശം ശ്വസനനാളത്തിൽ കുടുങ്ങി കുരുന്ന് ജീവൻ പൊലിഞ്ഞു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ 4-B യിൽ പഠിക്കുന്ന ജോവാന സോജൻ ആണ് മരണപ്പെട്ടത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #കൂമ്പൻപാറ #ഛർദ്ദിലിൻ്റഅംശം #ശ്വാസനാളം #ജീവൻപൊലിഞ്ഞു

Read More

കട്ടപ്പന കല്ല്യാണത്തണ്ടിൽ ലോറി മറിഞ്ഞ് അപകടo

ഇടുക്കി: കട്ടപ്പന കല്ല്യാണത്തണ്ടിൽ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്‌ച രാവിലെയാണ് കട്ടപ്പനയിൽ നിന്നും സിമൻ്റ് ചാക്കുകളുമായി പോയ 407 മോഡൽ ലോറി കല്യാണതണ്ട് കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞത്. കുത്തിറക്കത്തിൽ തലകീഴായി മറിഞ്ഞ വാഹനം വീണ്ടും മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡിന് കുറകെ വാഹനം മറിഞ്ഞതോടെ കല്യാണ തണ്ടിലേക്കുള്ള ഗതാഗതം നിലച്ചു.

Read More

നീതി മെഡിക്കൽ സ്റ്റോറിൽ മോഷണം.

ഇരുമ്പുപാലം: അടിമാലി സർവീസ് സഹകരണ ബാങ്ക് ന്റെ നീതി മെഡിക്കൽ സ്റ്റോറിൽ മോഷണം. പോലിസ് അന്വേഷണം ആരംഭിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #മോഷണം #നീതിമെഡിക്കൽസ്റ്റോർ #ഇടുക്കി #ഇരുമ്പുപാലം #അടിമാലി

Read More