കെജിഎംസ് സംസ്ഥാന ബോർഡ്‌ മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ടി കെ വിജയൻ സാറിന് അഭിനന്ദനങ്ങൾ

കെജിഎംസ് സംസ്ഥാന ബോർഡ്‌ മെമ്പർ ആയി തൊടുപുഴ താലൂക്ക് യൂണിയനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശ്രീ ടി കെ വിജയൻ സാറിന് കെജിഎംസ് തൊടുപുഴ താലൂക്ക് യൂണിയന്റെ അഭിനന്ദനങ്ങൾ.

Read More

അതിഥി തൊഴിലാളികളുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : കട്ടപ്പന ആനകുത്തിയിൽ ജാർഘഡ് സ്വദേശികളുടെ 8 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർ ആനകുത്തിയിലെ കോട്ടയം സ്വദേശിയുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയത്. വ്യാഴഴ്ച്ച രാവിലെ വീട്ടിലുണ്ടായിരുന്നവർ ജോലിക്ക് പോയി. വൈകിട്ട് 4 മണിക്ക് തിരികെ എത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു

ഇടുക്കി: ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. ഇന്ന് രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. യന്ത്രം അബദ്ധത്തിൽ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു കാര്‍ ഡ്രൈവറുടെ മര്‍ദ്ദനമെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇടുക്കി തൊടുപുഴ സ്വദേശിക്ക് തമിഴ്നാട് സേലത്ത് ബസിനുള്ളിൽ ക്രൂര മർദ്ദനം.

ഇടുക്കി:ഡെങ്കിപ്പനി ബാധിച്ച മകളെ കാണാൻ ഹൈദരാബാദിൽനിന്നു കോട്ടയത്തേക്കു ബസിൽ വരവേ സേലത്തുവച്ച് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസിൽ ക്രൂരമായി മർദനമേറ്റെന്നു പരാതി.വാരിയെല്ലുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂർ പൊലീസ് പറഞ്ഞു. ആന്റണിയുടെ മൊബൈൽ ഫോൺ തമിഴ്നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാൾ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോൺസി പറയുന്നു.ബസിനുള്ളിലുണ്ടായ തർക്കത്തെത്തുടർന്നു ജീവനക്കാർ ആന്റണിയെ ക്രൂരമായി മർദിച്ചെന്നു തമിഴ്‌നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോൺസി പറയുന്നത്. വെൽഡിങ്…

Read More

കല്ലാർകുട്ടിക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗത തടസം

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയിൽ കല്ലാർകുട്ടിക്കുസമീപം നായ്ക്കുന്ന് ജങ്ഷനിൽ മണ്ണിടിഞ്ഞ് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചയോടെ പാതയോരത്തെ മണ്ണതിട്ട ഇടിഞ്ഞ് മണ്ണും മരവും റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഈസമയം വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പ്രദേശവാസികളും അടിമാലി അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അടിമാലി മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് പാതയോരങ്ങളിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ നേരത്തെ മുറിച്ചുനീക്കിയിരുന്നു.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1…

Read More

ഇടുക്കി ജില്ലാ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ

ഇടുക്കി:  ജില്ലാ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ ജൂലൈ 21 ഞായർ  രാവിലെ 9ന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ. 31/12/2007 ന് മുൻപ് ജനിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം  രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി MH സജീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446805417.. 8606364223 ഈ വിളിക്കുക.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1#football #soccerschool #Thodupuzha

Read More

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പുല്ലുപാറയ്ക്ക് സമീപം കാർ അപകടം റോഡിൽ കാർ തല കീഴായി മറിഞ്ഞു

വാഹനാപകടങ്ങൾ ഏറ്റവും അധികമുണ്ടാകുന്നത് മഴക്കാലത്താണ്. മഴയിൽ കുതിർന്നു കിടക്കുന്ന റോഡുകളിൽ ചെറിയ അശ്രദ്ധമതി അപകടങ്ങളുണ്ടാകാൻ.ഇന്ന് ഉച്ചക്ക് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ കുട്ടിക്കാനത്തു നിന്നും ഇറക്കം ഇറങ്ങി വന്ന കാർ പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽ പെട്ടു. വളവിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ സമീപത്തു ഉള്ള സൈൻ ബോർഡിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു, പാലാ കിടങ്ങൂർ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്മഴയത്ത് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കൂ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും…

Read More

പടയപ്പയുടെ പരാക്രമം; മൂന്നാർ സൈലന്റ് വാലിയിലെപച്ചക്കറിക്കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാന പടയപ്പയുടെ പരാക്രമം. സൈലന്റ് വാലി എസ്റ്റേറ്റ് രണ്ടാംഡിവിഷനിലെ നിരവധിപേരുടെ പുരയിടങ്ങളിൽ നാശനഷ്ടമുണ്ടാക്കി. 10 ദിവസത്തിലേറെയായി ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളിൽ ചുറ്റിത്തിരിഞ്ഞശേഷം കഴിഞ്ഞദിവസമാണ് സൈലൻ്റ് വാലി എസ്റ്റേറ്റിൽ എത്തിയത്. ഇവിടെ താമസിക്കുന്ന ഭാസ്‌കൻ എന്നയാളുടെ പച്ചക്കൃഷി നാമാവശേഷമാക്കി. വായ്‌പയെടുത്ത് ഇദ്ദേഹം കൃഷിചെയ്ത ക്യാരറ്റും 2500ലേറെ ചുവട് കാബേജും കാട്ടുകൊമ്പൻ ചവിട്ടിനശിപ്പിച്ചു. വിളവെടുപ്പിനുശേഷം പണം നൽകാമെന്ന വ്യവസ്ഥയിലാണ് കർഷകൻ വായ്‌പയെടുത്തത്. പുലർച്ചെ മൂന്നോടെ എത്തിയ പടയപ്പ അഞ്ചുമണിക്കൂറോളം ജനവാസ മേഖലകളിൽ നിലയുറപ്പിച്ചു….

Read More

ആയിരങ്ങളുടെ ഹൃദയം തൊട്ട ഹൃദയാരോഗ്യ വിദഗ്ദൻ ഡോ.എം എസ് വല്യത്താൻ വിടവാങ്ങി.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ് അദ്ദേഹം. ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ.എം എസ് വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ചു. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു. ഇന്ത്യൻ അക്കാദമി…

Read More