ഇടുക്കി: അടിമാലി- കുമളി ദേശീയപാതയിൽ കല്ലാർകുട്ടിക്കുസമീപം നായ്ക്കുന്ന് ജങ്ഷനിൽ മണ്ണിടിഞ്ഞ് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചയോടെ പാതയോരത്തെ മണ്ണതിട്ട ഇടിഞ്ഞ് മണ്ണും മരവും റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഈസമയം വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പ്രദേശവാസികളും അടിമാലി അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അടിമാലി മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് പാതയോരങ്ങളിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ നേരത്തെ മുറിച്ചുനീക്കിയിരുന്നു.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #idukki #kallarkutti #roadblocked
കല്ലാർകുട്ടിക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗത തടസം
