ശബരിമല മകരവിളക്ക്, ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി…

Read More

പാർക്കിലെ മിനി എം.സി.എഫിലെ മാലിന്യകുമ്പാരം

കുടയത്തൂർ: നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിച്ചാൽ പിന്നെ മറ്റുള്ളവരുടെ കാര്യത്തി ൽ എങ്ങനെ നടപടി സ്വീകരിക്കാനാകും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒഴിവ് സമയം ആ സ്വദിക്കാനായി അനവധി സഞ്ചാരികൾ എത്തുന്ന കുടയത്തൂർ പാർക്കിൽ മാലിന്യമല തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അറക്കുളം പഞ്ചായത്ത്. ഹരിത കർമ സേനക്ക് താൽക്കാലികമായി മാലിന്യം സൂക്ഷിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫിലും ചുറ്റിലുമാണ് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത്.മാസങ്ങൾക്ക് മുമ്പ് തന്നെ എം.സി.എഫ് നിറഞ്ഞെങ്കിലും അത് നീക്കം ചെയ്തില്ല. മാത്രമല്ല വീണ്ടും വീണ്ടും അവിടെ…

Read More

പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ച് തട്ടിപ്പ്

ഇടുക്കി: കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികൾ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ കീഴടങ്ങി. ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലാണ് കട്ടപ്പന കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി. പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ…

Read More

മാട്ടുപ്പെട്ടി ആനകളുടെ വിഹാരകേന്ദ്രം; സീപ്ലെയിൻ പദ്ധതിയിൽ വനംവകുപ്പിന് ആശങ്ക

ഇടുക്കി: കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്കയുമായി വനംവകുപ്പ്. മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ആശങ്ക അറിയിച്ചത്. ജോയിന്റ് ഇൻസ്പെക്ഷൻ സമയത്ത് വനംവകുപ്പ് നേരിട്ട് ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.അതേസമയം, സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം ഇടുക്കിയിലേക്ക്…

Read More

കെഎസ്ടിഎ അധ്യാപക കലോത്സവം

പൈനാവ് : കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ സംഘടിപ്പിച്ച ജി ല്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്‌കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ അനി ൽകുമാർ. സംസ്ഥാന കമ്മിറ്റിയം ഗങ്ങളായ കെ ആർ ഷാജിമോൻ, അപർണ നാരായണൻ,…

Read More

മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ് മത്സരങ്ങൾ പാലാ സെന്റ്റ് തോമസ് കോളജിൽ

പാലാ: 41മത് എംജി സർവ്വകലാശാല സിമ്മിംഗ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് നവംബർ 11, 12 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പാലാ സെൻ്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിൻ്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിൻ്റെയും സിലക്ഷൻ ചാമ്പ്യൻഷിപ്പിൽ നടത്തുന്നതാണ്.രണ്ടു ദിവസങ്ങളിലായി പാലാ സെൻ്റ്…

Read More

കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാജൻ ജോർജിന് അഭിനന്ദനങ്ങൾ

വോട്ട് നിലസാജൻ ജോർജ്ജ് -504 സിബി കൊല്ലം കുടി-298 ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #kattappana #marchent #association #president #news #updates #onlinemedia #nattuvarthakal

Read More

ജില്ലാ ആശുപത്രിയിൽ നഴ്‌സുമാരുടെ കുറവ്; സ്‌ഥിതി ഗുരുതരം

തൊടുപുഴ : തൊടുപുഴ ജില്ലാ ആശുപത്രിയിൽ നഴ്‌സുമാരുടെ അധിക തസ്തിക സൃഷ്ട്‌ടിച്ച് ആവശ്യമായ നിയമനം നടത്താത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. അമിത ജോലി ഭാരം കാരണം നഴ്സു‌മാർക്ക് കൃത്യസമയത്ത് അവധി പോലും എടുക്കാൻ കഴിയാത്ത അവസ്‌ഥയാണ്. നഴ്‌സിങ് സൂപ്രണ്ട് തസ്തിക പോലും ഇവിടെയില്ല. 5 വർഷം മുൻപാണ് തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. എന്നിട്ടും ഇതുവരെ നഴ്സിങ് സൂപ്രണ്ട് തസ്‌തിക സൃഷ്‌ടിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (1), സീനിയർ നഴ്സിങ് ഓഫിസർ…

Read More

മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് നാളെ സീപ്ലെയിൻ താണിറങ്ങും

ഇടുക്കി :ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി…

Read More

കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ “ചിന്ന ചിന്ന ആശൈ” യുമായി ഇടുക്കി ജില്ലാഭരണകൂടം

ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ “ചിന്ന ചിന്ന ആശൈ” പദ്ധതിയുമായി ഇടുക്കി ജില്ലാഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ജില്ലയിൽ വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള 43 ചൈൽഡ് ഹോമുകളിലെ കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടവരണമെന്ന്…

Read More