മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ് മത്സരങ്ങൾ പാലാ സെന്റ്റ് തോമസ് കോളജിൽ

പാലാ: 41മത് എംജി സർവ്വകലാശാല സിമ്മിംഗ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് നവംബർ 11, 12 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പാലാ സെൻ്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിൻ്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിൻ്റെയും സിലക്ഷൻ ചാമ്പ്യൻഷിപ്പിൽ നടത്തുന്നതാണ്.രണ്ടു ദിവസങ്ങളിലായി പാലാ സെൻ്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്‌സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച രാവിലെ 11:30 മണിക്ക് ആരംഭിച്ചു ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കുന്നതാണ്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#swimming #pala #stThomas #college #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *