എന്റെ പൊന്നേ… സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില, അരലക്ഷം കടന്നു.
ഇടുക്കി : ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വർണവില അരലക്ഷം രൂപ കടന്നു. വ്യാഴാഴ്‌ച്ച പവൻ്റെ വില 1,040 രൂപ കൂടി 50,400 രൂപയിലെത്തി. ഗ്രാമിന്റെ വില 130 രൂപ വർധിച്ച് 6,300 രൂപയുമായി. 49,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരുവർഷത്തിനിടെ 10,000 രൂപയോളമാണ് വർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,225 ഡോളറായി വർധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ പത്ത് ഗ്രാം…

