പൊലീസ് ഡ്രൈവറെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ

ഇടുക്കി: വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെ ആക്രമിച്ച രണ്ടംഗ സംഘം അറസ്റ്റിലായി. പൊലീസ് ഡ്രൈവർ പത്താംമൈൽ സ്വദേശി നെടിയകാലായിൽ അനീഷ്കുമാറി (40) -നെ വെട്ടിപ്പരിക്കേൽപ്പിച്ച മന്നാംങ്കാല സ്വദേശി അത്തിക്കുഴിയിൽ സന്തോഷ് കുട്ടപ്പൻ (40), ശല്യമ്പാറ ഓലിക്കൽ ലൈജു എൽദോസ് (46) എന്നിവരാണ് പിടിയിലായത്. അനീഷ്കുമാർ 200 ഏക്കറിലുള്ള ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പ്രതികളുടെ വാഹനവുമായി തട്ടിയതിനെച്ചൊല്ലി വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ അനീഷിനെതിരെ അസഭ്യവർഷം നടത്തി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അനീഷ്കുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ 12 തുന്നലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *