admin

ഇസ്രായേൽ ഭീകരതക്കെതിരെ SFI-DYFI-AIDWA നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി

തൊടുപുഴ : ഇസ്രായേൽ ഭീകരതക്കെതിരെ SFI-DYFI-AIDWA നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി DYFI സംസ്ഥാന ട്രഷറർ എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. AIDWA ജില്ലാ ട്രഷറർ സബീന ബിഞ്ചു ആദ്യക്ഷൻ.സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ : കെ.പി മേരി, SFI സംസ്ഥാന സെക്രട്ടറി സ: പി.എം ആർഷോ, AIDWA സംസ്ഥാന വൈസ് പ്രസിഡന്റ് സ: ഷൈലജ സുരേന്ദ്രൻ, DYFI ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ, പ്രസിഡന്റ്‌ എസ് സുധീഷ്, SFI ജില്ലാ…

Read More

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; മരിച്ചത് ഇടുക്കി മണിയാറന്‍കുടി സ്വദേശി

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. അവിടെ വെസ്റ്റ് വെസ്റ്റ്‌നൈല്‍ പനി ബാധിതനായി. ആദ്യം കോഴിക്കോട് ചികിത്സയിലായിരുന്നു. പിന്നീട് പനി കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ വീട്ടിലേക്ക് വന്നു. വീണ്ടും കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്‌നൈല്‍ പനി…

Read More

വാഹനം ഇടിച്ച് വൃദ്ധ കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്

മുണ്ടക്കയം : പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയും, തുടർന്ന് തങ്ക മരിക്കുകയും ചെയ്തു‌.. ഇടിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം SHO ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ്. ഇവർ മുണ്ടക്കയം മുതൽ കമ്പം…

Read More

ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

18,19 ജില്ലയിൽ തീയതികളിൽ തീവ്രശുചീകരണം നടത്തും. പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാ ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, സ്‌കൂൾ കോളേജുകളിലെ എൻ…

Read More

Msc കെമിസ്ട്രി & നാനോ ടെക്നോളജി, നാനോ സയൻസ് വിഷയത്തിൽ എംജി യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് റാങ്ക് നേടിയ പാർവതി M. N

കല്ലൂർക്കാട് : Msc കെമിസ്ട്രി & നാനോ ടെക്നോളജി, നാനോ സയൻസ് വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് റാങ്ക് നേടിയ പാർവതി M.N കല്ലൂർകാട് മൂലംചേരിൽ വത്സകുമാറിന്റയും, ബിന്ദു വിന്റെയും മകളാണ്. പാർവതിയുടേയും കുടുംബാംഗങ്ങളുടെയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. #mguniversity #kallorkkadunews #idukkinews #keralanews

Read More

ദുരന്തനിവാരണം – കാലവർഷമുന്നൊരുക്കങ്ങൾ വിലയിരുത്തി.

ഇടുക്കി : മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും സമയബന്ധിതമായി അവ പൂർത്തിയാക്കുന്നതിനും ജില്ലാ ദുരന്ത നിവാരണസമിതി യോഗം ചേർന്നു.അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നും മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയ്യാറാക്കി താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണം. തഹസിൽദാർമാരും തദ്ദേശസ്ഥാപന തലത്തിൽ മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ജില്ലാ തലത്തിൽ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും ഡി ഇ ഒ സി യിൽ ലഭ്യമാക്കണമെന്ന്…

Read More

ചരമ അറിയിപ്പ്

തൊടുപുഴ : മടക്കത്താനം മുറിയാനിക്കൽ വീട്ടിൽ ജോൺ എം.ജോൺ (67) നിര്യാതനായി. സംസ്കാരം (19/05/2024) ഞായറാഴ്ച്ച രാവിലെ 10 -ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഒളമറ്റം ഐ.പി.സി ഹെബ്രോൺ ചർച്ചിൽ നടക്കും. ഭാര്യ : അമ്മുക്കുട്ടി ജോൺ (കട്ടപ്പന കിഴക്കേൽ കുടുംബാംഗം, Rtd.BSNL)മക്കൾ : മിനി റേച്ചൽ ജോൺ, റീന ജോൺ, ജെറിൻ എം.ജോൺ (ദുബായ്), മെറിൻ എം.ജോൺ (കനറാ ബാങ്ക് തൊടുപുഴ)മരുമക്കൾ : ജെപ്സി, ട്വിങ്കിൾ.

Read More

കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികവുമായി ബന്ധപ്പെട്ട് “എന്നിടം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണ്.സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരിടമായി എന്നിടം മാറണം. കേരളത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക ഉന്നമനത്തിനു ഒരു പൊതു ഇടം എന്ന ലക്ഷ്യം ആണ് “എന്നിടം” എന്നതിലൂടെ ലക്ഷ്യമിടുന്നത്.ഓരോ എ ഡി എസ്സി നെയും കൾച്ചറൽ…

Read More

ചരമ അറിയിപ്പ്

തൊടുപുഴ :അഞ്ചിരി ഒറ്റപ്ലാക്കൽ ജോയിയുടെ ഭാര്യ ലിസ്സി ജോയി (69) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18/05/2024 ശനി രാവിലെ 11.30-ന് വസതിയിൽ ആരംഭിച്ച് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. പരേത പാലാ മുണ്ടാങ്കൽ പാതിപുരയിടത്തിൽ കുടുംബാംഗം. മക്കൾ : ലിഞ്ചു ജോബിൻ, സഞ്ചു, ജോൺ പോൾ. മരുമക്കൾ : ജോബിൻ ഉള്ളോപ്പിള്ളിൽ (പെരിങ്ങഴ), മിനു കുന്നംകോട്ടു (നെടിയശാല), ലിയാ ചുണ്ടാട്ട് (ചെറുപുഴ).

Read More