admin

ഉള്ളി വരവ് കുറഞ്ഞു, വില ഉയരുന്നു, നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

തൊടുപുഴ : പെരുന്നാൾ അടുത്തതോടെ ഉള്ളിവില കുതിച്ചുകയറുന്നു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഒരാഴ്‌ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ൽ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച് വ്യാപാരികളും കർഷകരും പൂഴ്ത്തിവെക്കുന്നതുമാണ് മൊത്തവിപണിയിൽ സവാളയുടെ വരവ് കുറച്ചത്. മഴ കനക്കുന്നതോടെ സവാളയുടെ വരവ് വീണ്ടും കുറയുവാനും വില…

Read More

പുഴയോര ബൈപാസിനു തടസമായ കെട്ടിടം പൊളിക്കും

തൊടുപുഴ : പുഴയോര ബൈപാസിന്റെ പ്രവേശനകവാടത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചേർന്ന യോഗത്തിൽ റോഡിന് തടസ്സമായ കെട്ടിടം ഏറ്റെടുക്കാനും ഇതിനായി പണം അനുവദിക്കാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെട്ടിടം ഏറ്റെടുക്കുന്നതിനായി 27 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഉടൻ കൈമാറും. തൊടുപുഴ നഗരത്തിലെ ടൂറിസം വികസനത്തിനും നഗര സൗന്ദര്യത്തിനും മാറ്റു കൂട്ടുന്ന പുഴയോരബൈപാസിന്റെ മുൻവശത്ത് തടസമായി നിൽക്കുന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ…

Read More

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് കരിങ്കുന്നം സ്വദേശിക്ക് 3 സ്വർണ്ണവും ഒരു വെള്ളിയും

തൊടുപുഴ : പട്ടാമ്പിയിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ 3 സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കരിങ്കുന്നം മ്രാല കരയിൽ ശ്രീ. ബൈജു ലൂക്കോസ്. സംസ്ഥാന ദേശീയ മൽസരങ്ങളിൽ നിരവധി തവണ മികച്ച പ്രകടനം മുൻപും ഇദ്ധേഹം കാഴ്ച വച്ചിരുന്നു. ശ്രീ. ബൈജു ലൂക്കോസിന് അഭിനന്ദനങ്ങൾ.

Read More

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേൽക്കുക.ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്. മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേൽക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്….

Read More

കാർ വീടിനു മുകളിലേക്ക് മറിഞ്ഞു

ഇടുക്കി : ഉപ്പുതറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്ക് തല കീഴായി മറിഞ്ഞു. ആശുപത്രിപടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. വീടിന്റെ മുൻ ഭാഗത്തെ മേൽക്കൂര തകർത്ത് തലകീഴായി നിന്ന കാറിൽ നിന്നും യാത്രികരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. പാലായിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരവെ ഇരട്ടയാർ സ്വദേശികളായ പുന്നമറ്റത്തിൽ ജോർജ് ജോസഫ് (58), ഭാര്യ ജോളി ജോർജ് (56) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്‌ടമായ കാർ റോഡരികിലെ…

Read More

ഇടുക്കി മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; കൊലപാതകമാണെന്ന് സംശയം

മാങ്കുളം : മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തങ്കച്ചൻ (60) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മൂന്നാർ പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹംആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

സംസ്ഥാനത്ത് 85 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്‌ച പകൽ നടത്തുന്നത്. തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ചൊവ്വാഴ്‌ച നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ…

Read More

ജൂലൈ 3 മുതൽ ഏകീകൃത കുർബാന നിർബന്ധം; അംഗീകരിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലർ

കൊച്ചി :- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദേശവുമായി സിറോ മലബാർ സഭ. ജൂലൈ 3നു ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോ‌സ്കോ പുത്തൂരും സംയുക്ത‌മായി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്. ഏകീകൃത…

Read More

ജൂനിയർ ബെൽറ്റ് അവാർഡിങ്ങും, എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കലും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.

അക്കാദമി ഓഫ് ഷാവോലിൻ മാർഷ്യൽ ആർട്സ് ഷാവോലിൻ കുങ്ഫു ആൻഡ് വുഷൂ കാഞ്ഞിരമറ്റം ദോ ജോയിലെ സിഫു. അശോകൻ പി.കെ -യുടെ കീഴിൽ പരിശീലനം നടത്തിവരുന്ന 70 ഓളം കുട്ടികളുടെ ബെൽറ്റ് അവാർഡിങ്ങും സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത്. കാഞ്ഞിരമറ്റം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തൊടുപുഴ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി ഉദ്ഘാടനം ചെയ്തു. സിഫു. അശോകൻ പി.കെ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർമാരായ ശ്രീ ഡെന്നി എം.വി,…

Read More

മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കി, ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിവീഴ്ത്തി

ചങ്ങനാശ്ശേരി : മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയാതറിഞ്ഞു ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിവീഴ്ത്തി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചങ്ങനാശേരി വാഴൂർ റോഡിലെ ഒന്നാം നമ്പർ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. യുവതിയുടെ ആദ്യ ഭർത്താവ് അസം ദേമാജി സ്വദേശിയായ മധുജ ബറുവ (25) ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയിയെ (22) കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു…

Read More