admin

ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി

ഇടുക്കി എംപി ഡീൻ കുര്യാക്കോസിൻ്റെ മാതാവും  പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ അഡ്വ. എ.എം കുര്യാക്കോസിൻ്റെ ഭാര്യയുമായ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. ഏതാനും ദിവസങ്ങളായി രോഗബാധിതയായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മറ്റ് മക്കൾ: ജീൻ കുര്യാക്കോസ്, ഷീൻ കുര്യാക്കോസ്. സംസ്‌കാരം പിന്നീട്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

മണ്ണിടിച്ചിൽ ഒരാൾക്ക് പരിക്ക്

ഇടുക്കി: അടിമാലി കുരിശുപാറ ടൗണിൽ മണ്ണിടിച്ചിൽ, ഒരാൾക്ക് പരിക്ക്. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് സമീപത്തുണ്ടായിരുന്ന വലിയ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചു.

Read More

ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുമളി -ആനവിലാസം റോഡിൽ ശാസ്താനടക്ക് സമീപം മരം കടപുഴകി വീണു. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. മരം ഒടിഞ്ഞു വീഴുന്നത് കണ്ട ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നിറങ്ങി ഓടി രക്ഷപെടുകയായിരുന്നു. വൈദ്യുത ലൈനിലേക്ക് മരം വീഴുകയും ചെയ്തിരുന്നു.ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Read More

സ്വർണവില പവന് 55,000 രൂപ

സംസ്ഥാനത്ത് സ്വർണവില പവന് 55,000 രൂപയിലെത്തി. ഇന്ന് പവന് 720 രൂപയാണ് വർധിച്ചത്. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത് ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2,000 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Read More

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

മുട്ടം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തൊടുപുഴ- ഈരാറ്റുപേട്ട റോഡിൽ മുട്ടം തോണിക്കല്ലിന് സമീപത്തെ വളവിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. തൊടുപുഴയിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് സാരമായ പരിക്കേറ്റു. ഇല്ലിക്കൽക്കല്ല് കണ്ട് മടങ്ങുകയായിരുന്ന നേര്യമംഗലം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. നാലംഗ സംഘം സഞ്ചരിച്ച രണ്ട് ബൈക്കുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കമുള്ള റോഡിൽ…

Read More

ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി

ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി. അഞ്ചുമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മീൻപിടിക്കാൻ പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Read More

ഇടുക്കി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി.

ഇടുക്കി ജില്ലാ കളക്ടറായി 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വി. വിഗ്‌നേശ്വരിയെ നിയമിച്ച് സർക്കാർ ഉത്തരവായി. കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.ടി.ഡി.സി. എം.ഡിയായും കോളിജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മധുര സ്വദേശിയാണ്. ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നിലവിലെ ഇടുക്കി കളക്ടർ ഷീബ ജോർജ്ജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കമ്മീഷണറുടെ പൂർണ്ണചുമതലയുമുണ്ടാകും . ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

പ്രവേശനം നിരോധിച്ചു; വിനോദ സഞ്ചാര കേന്ദ്രം; ജൂലൈ 18 വരെ

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ  കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1#illickalkallu #elaveezhapoonchira #maarmalaaruvi

Read More

ഓണം ക്രിസ്‌മസ്‌ കാലങ്ങളിൽ സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കും’: മന്ത്രി ജി ആർ അനിൽ

ഓണം ക്രിസ്‌മസ്‌ കാലങ്ങളിൽ സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഓണ വിപണയിൽ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിനു മുൻപിൽ അവതരിപ്പിച്ചു.അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈയ്ക്കോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ഓപ്പൺ മാർക്കറ്റ് സെയിൽ ലേലത്തിൽ പങ്കെടുക്കാം. കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണ്. ഇപ്പോൾ അനുവദിച്ച 100…

Read More

ആസിഫ് അലിയെ പൊതുവേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചു രമേശ് നാരായൺ

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന “മനോരഥങ്ങൾ ” എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലര്‍ ലോഞ്ച് നടക്കുന്ന വേദിയിൽ ആണ് സംഭവം അരങ്ങേറുന്നത് .അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ്‌ നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു.ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു…മുഖത്ത് വലിയ ഭാവ വ്യത്യസമൊന്നുമില്ലാതെ രമേശ്‌ നാരായണന്‍ അത് വാങ്ങിക്കുന്നു….

Read More