
മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പുല്ലുപാറയ്ക്ക് സമീപം കാർ അപകടം റോഡിൽ കാർ തല കീഴായി മറിഞ്ഞു
വാഹനാപകടങ്ങൾ ഏറ്റവും അധികമുണ്ടാകുന്നത് മഴക്കാലത്താണ്. മഴയിൽ കുതിർന്നു കിടക്കുന്ന റോഡുകളിൽ ചെറിയ അശ്രദ്ധമതി അപകടങ്ങളുണ്ടാകാൻ.ഇന്ന് ഉച്ചക്ക് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ കുട്ടിക്കാനത്തു നിന്നും ഇറക്കം ഇറങ്ങി വന്ന കാർ പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽ പെട്ടു. വളവിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ സമീപത്തു ഉള്ള സൈൻ ബോർഡിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു, പാലാ കിടങ്ങൂർ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്മഴയത്ത് വാഹനമോടിക്കുമ്പോൾ സൂക്ഷിക്കൂ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും…