admin

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ മുൻ എയർ വൈസ് മാർഷൽ ടി.എൻ.അജിത്‌കുമാർ ലോഗോ പ്രകാശനം ചെയ്‌തു. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നവംബർ 30ന് നടക്കുന്ന കലോത്സവത്തിൽ ഇടുക്കി ജില്ലയിലെ 12 സ്‌കൂളുകളാണ് പങ്കെടുക്കുന്നത്. ‘തൗര്യത്രികം 24’എന്ന് പേരിട്ടിരിക്കുന്ന കലോത്സവം സ്‌കൂളിലെ ആറുവേദികളിലായിട്ടാണ് നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്‌കൂളിൽ നടന്നുവരികയാണ്. ലോഗോ പ്രകാശന ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ…

Read More

അഗ്നിരക്ഷാസേന സ്കൂബ മുങ്ങൽ പരിശീലനം സംഘടിപ്പിച്ചു

മൂലമറ്റം: മലങ്കര ജലാശയത്തിൽ അഗ്നിരക്ഷാസേന സ്കൂബ സംഘം സിവിൽ ഡിഫൻസ് അംഗങ്ങൾക്കും സേനാം ഗങ്ങൾക്കുമായി പരിശീലനം സംഘടിപ്പിച്ചു. കുടയത്തൂരിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. 100 അടി താഴ്ചയിൽ വരെ മുങ്ങി കഴിവ് തെളിയിച്ച സ്കൂബ ഡൈവിങ് വിദഗ്ധരാണ് പരിശീലനം നൽകിയത്. ജലാശയത്തിലും പുഴകളിലും ഉണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സേനാംഗങ്ങൾക്ക് പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. അഞ്ച് ഡിങ്കി ബോട്ടുകളാണ് പരിശീലനത്തിന് ക്രമീകരിച്ചത്. ജില്ലയിലെ ഏഴ് അഗ്നിരക്ഷ നിലയങ്ങളിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു….

Read More

ദേശീയ ആയുർവ്വേദ വാരാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന : ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കട്ടപ്പന നഗരസഭ, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതീക്ഷാഭവനിൽ ദേശീയ ആയുർവ്വേദ വാരാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലി രോഗ നിർണയ സ്ക്രീനിംഗ്, കിടപ്പ് രോഗികൾക്കുള്ള പ്രത്യേക ചികിത്സകൾ, ബോധവത്ക്കരണ ക്ലാസ് എന്നിവയാണ് നടന്നത്. നഗരസഭ ചെയർ പേഴ്‌സൺ ബീനാ ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത…

Read More

ഭരണഭാഷാ വാരാഘോഷത്തിന് സമാപനം.

കൊല്ലം:നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എൻ. ദേവി ദാസ് ഉദ്ഘാടനം ചെയ്തു. മലയാളഭാഷയുടെ ലളിതമായ പ്രയോഗവത്കരണം ഔദ്യോഗിക സംവിധാനത്തില്‍ കൊണ്ടുവരണം.കത്തിടപാടുകളും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളും പരമാവധി സാധാരണക്കാര്‍ക്ക് മനസിലാകും വിധം ലളിതവത്കരിക്കണം. അതേസമയം പദാനുപദ തര്‍ജമ നടത്തി സങ്കീര്‍ണമാക്കരുതെന്നും ഓര്‍മിപ്പിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നടത്തിയ ഭരണഭാഷാ പ്രശ്‌നോത്തരി, കവിതാലാപന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു….

Read More

വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പാത പരമ്പരാഗത കാനനപാതയിൽ സൗകര്യങ്ങളൊരുക്കാൻ നടപടി

ഇടുക്കി : മണ്ഡല – മകരവിളക്ക് സീസൺ അടുത്തെത്തിയതോടെവണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനനപാതയിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സത്രത്തിൽ നിന്നു 12 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തു വേണം സന്നിധാനത്തെത്താൻ. കാനനപാതയുടെ ഇരുവശത്തും വളർന്നു നിൽക്കുന്ന കാട്ടുചെടികളാണ് ഇപ്പോൾ വെട്ടിത്തെളിക്കുന്നത്. പെരിയാർ കടുവ സങ്കേതം വെസ്‌റ്റ് ഡപ്യൂട്ടി ഡയറക്‌ടർ എസ്. സന്ദീപിൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.അയ്യപ്പഭക്‌തർ എത്തുന്നതോടെ കാനനപാതയിൽ അര കിലോമീറ്റർ ഇടവിട്ട് ശുദ്ധജലം…

Read More

സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഇടുക്കി: പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു‌. പീരുമേട് കരടിക്കുഴി പട്ടുമുടി എസ്‌റ്റേറ്റ് ഹൗസ് നമ്പർ 189-ൽ കുമാർ (23)യാണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകിയാണ് 2023 സെപ്റ്റംബർ മുതൽ ഒരു വർഷക്കാലം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #idukki #news #updates…

Read More

മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരൻ്റെ കണ്ണില്ലാത്ത ക്രൂരത.

കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരൻ്റെ കണ്ണില്ലാത്ത ക്രൂരത. ആറുമാസത്തിനിടെ യുവാവ് കുഞ്ഞിനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിലായിരുന്നു മൂന്നര വയസുകാരിയെ അച്ഛൻ്റെ അനുജൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ആറു മാസം മുമ്പായിരുന്നു ആദ്യ പീഡനം. പിന്നീട് മാതാപിതാക്കൾ ജോലിക്കായും, ആശുപത്രി ആവശ്യങ്ങൾക്കായും ഉൾപ്പെടെ പുറത്തു പോയിരുന്ന സമയങ്ങളിൽ പീഡനം തുടർന്നു. തുടക്കത്തിൽ…

Read More

യുവാവിൻ്റെ മരണം കൊലപാതകം; ക്രൂരമായി മർദനമേറ്റാണ് മരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്

പീരുമേട്: തൂങ്ങിമരിച്ചെന്നു പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. ക്രൂരമായി മർദനമേറ്റാണു മരണമെന്നു കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിലാണ്. പള്ളിക്കുന്ന് വുഡ്‌ലാൻസ് എസ്‌റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29) ആണു കൊല്ലപ്പെട്ടത്. തലയ്ക്കു പിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്‌തമായ അടിയേറ്റതും ചവിട്ടേറ്റു ജനനേന്ദ്രിയം തകർന്നതുമാണു മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സ്‌ഥലത്തെത്തി ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി. പിന്നാലെ കുടുംബാംഗങ്ങൾ,…

Read More

ബോംബ് സ്ഫോടനം കേസ് ; ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽക്കിടന്ന ജീപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്.  ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്ന നാലാം പ്രതി തമിഴ്നാട് സ്വദേശി ഷംസുദ്ദീനെ വെറുതെവിട്ടു. അഞ്ചാം പ്രതി​ തമിഴ്നാട് സ്വദേശി മുഹമ്മദ് അയൂബി​നെ നേരത്തെ മാപ്പുസാക്ഷി​യാക്കി​യിരുന്നു.ഒന്നാംപ്രതി മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ്…

Read More

കനത്ത മഴയിൽ മൺതിട്ട വിണ്ടുകീറി; വീട് അപകടാവസ്ഥയിൽ

കട്ടപ്പന: മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്‌ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്‌ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന ടാങ്ക്, അലക്കുകല്ല് എന്നിവയെല്ലാം മണ്ണിൽ അകപ്പെട്ട നിലയിലാണ്. 2018ലെ പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് അയൽവാസിയുടെ വീട് അപകടാവസ്‌ഥയിലായതോടെ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ആ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ലീലാമ്മയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന…

Read More