admin

ശബരിമല മണ്ഡലകാലം: സൗകര്യങ്ങൾ വിലയിരുത്തി അന്തർസംസ്ഥാന യോഗം

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കും. തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ…

Read More

ഡ്രോപ്പ്’ സിസ്റ്റം വഴി മയക്കു മരുന്നു വിൽപന: ആലപ്പുഴയിൽ മാമലക്കണ്ടം സ്വദേശി ഉൾപ്പെടെ 3 യുവാക്കൾ അറസ്റ്റിൽ

ഒന്നരകോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്തിയ മാമലക്കണ്ടം സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്ത് വെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപെട്ടയിൽ പി.എസ്. അപ്പു (29), തൃശൂർ തലൂർ കളപ്പുരക്കൽ കെ.എസ്. അനന്തു (30) എന്നിവരെയാണ് എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. ഇടപാടുകാർക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, നാല്ഗ്രാം മെത്താംഫിറ്റമിൻ, 334 എം.ഡി.എം.എ പില്ലുകൾ എന്നിവയും കണ്ടെത്തി. ഇവരില്‍നിന്ന്…

Read More

ഓപ്പറേഷന്‍ ഷൈലോക്ക്‌: നെടുങ്കണ്ടത്ത് നിന്ന് പിടിച്ചെടുത്തത് 25 ലക്ഷം രൂപ

ഇടുക്കി: ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പിടിച്ചെടുത്തത് കാല്‍ കോടിയോളം രൂപ. സാധാരണക്കാരെ ചൂഷണം ചെയ്‌ത് അമിത പലിശ ഈടാക്കി പണം നല്‍കുന്ന മാഫിയ സംഘത്തിന്‌ തടയിടുന്നതിനുവേണ്ടി ആഭ്യന്തര വകുപ്പ്‌ നടപ്പിലാക്കിയ ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്‌ പണം പിടിച്ചെടുത്തത്. കേസിൽ നെടുങ്കണ്ടം ആശാരികണ്ടം മഠത്തില്‍ അബ്‌ദുല്‍ ഖാദര്‍ (77), തമിഴ്‌നാട്‌ സ്വദേശിനിയായ കലാഭവന്‍ വീട്ടില്‍ സൂര്യകല (60) എന്നിവർ പോലീസ് പിടിയിലാവുകയും ചെയ്തു . അബ്‌ദുല്‍ ഖാദറിന്റെ വീട്ടില്‍…

Read More

അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി

കോട്ടയം: കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് തളളിയിട്ടത്. ജെസിയെ തോർത്ത്‌ ഉപയോഗിച്ചു വായും, മൂക്കും പൊത്തിപിടിച്ച്‌ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി 1 മണിയോടെ ജെസിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂർ റോഡില്‍ 30 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് തള്ളുകയായിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന മൂന്ന് മക്കളും അമ്മയെ വിളിച്ച്‌ കിട്ടുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം…

Read More

തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടമായി, ഇടുക്കിയില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം.നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. #newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #idukki

Read More

കുറുക്കന്മാരുടെ ശല്യം രൂക്ഷം; കൂട്ടത്തോടെ ജനവാസമേഖലകളില്‍ കോഴിഫാം നടത്തിപ്പുകാർക്കും വീടുകളിൽ കോഴിയെവളർത്തുന്നവർക്കും ഭീതിയാണ്.

തൊടുപുഴ: ജില്ലയില്‍ പല പഞ്ചായത്തുകളിലും കുറുക്കന്മാരുടെ ശല്യം രൂക്ഷം. മുൻകാലങ്ങളെ അപേക്ഷിച്ച്‌ കുറുക്കന്മാരുടെ എണ്ണം വലിയ തോതില്‍ വർധിച്ചിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളും തോട്ടങ്ങളുമാണ് കുറുക്കന്മാർ താവളമാക്കിയിരിക്കുന്നത്. ഇടവെട്ടി പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ചില മേഖലകളിലും ശല്യമുണ്ട്. കൂടാതെ മലങ്കര കനാലിന്‍റെ കാടുപിടിച്ചു കിടക്കുന്ന കാച്ച്‌മെന്‍റ് ഏരിയായും കുറുക്കന്മാരുടെ താവളമാണ്. ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ്മ, ചാലംകോട്, മലങ്കര എസ്റ്റേറ്റിലെ ചൊക്കൻപാറ എന്നിവിടങ്ങളില്‍ കുറുക്കന്മാരുടെ ശല്യം അതിരൂക്ഷമാണ്. ഇവിടെയെല്ലാം കാടുകയറിക്കിടക്കുന്ന റബർതോട്ടങ്ങളും ആള്‍താമസം കുറഞ്ഞ പുരയിടങ്ങളുമുണ്ട്. ഇവിടെയൊക്കെ നൂറുകണക്കിന്…

Read More

സ്വകാര്യ ബസിൽ കഞ്ചാവ് കട്ത്താൻ ശ്രമിച്ച 2 പേർ എക്സൈസ് പിടിയിൽ

ഇടുക്കി: സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേരെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പാറത്തോട് തോട്ടിപ്പറമ്പിൽ തുകേത്, ബാലാജി ഹൗസിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് 1.25 കിലോ കഞ്ചാവും പിടികൂടി. കട്ടപ്പന- നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ മുണ്ടിയെരുമയിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. അറസ്റ്റിലായ തുകേത് മുമ്പും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്. തോട്ടം മേഖലയിൽ അടക്കം ചില്ലറ വിൽപന നടത്തുന്നതിനായാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് സൂചന. ഇവർക്ക്…

Read More

ഗതാഗതം നിരോധിച്ചു

ഏറ്റുമാനൂർ റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന ഓൾഡ് എം.സി. റോഡിൽ സിജെ ഹരിത ടവറിനും എസ്.എച്ച്. കോൺവെന്റിനും സമീപമുള്ള ജംഗ്ഷനിൽ കൊരുപ്പുകട്ടകൾ വിരിക്കുന്ന പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഓഗസ്റ്റ് എട്ടു മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഈ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് എം.സി. റോഡ് വഴിയും സംക്രാന്തിയിൽ നിന്നുവരുന്ന വാഹനങ്ങൾ ഡിഎംസിസി ജംഗ്ഷനിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ഹോളി ക്രോസ്സ് റോഡ് വഴി എം.സി. റോഡിൽ എത്തിയും പോകണമെന്ന് പൊതുമരാമത്തുവകുപ്പ് (നിരത്ത്…

Read More

മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്…

Read More

പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ്സിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

തൃശൂർ : മാള പുത്തൻചിറയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോൾ പമ്പിലാണ് അപകടം. അപകട സമയം ആറു ബസ്സുകൾ ഇവിടെ പാർക്ക് ചെയ്‌തിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ബസ് നിർത്തിയതിന് തൊട്ടടുത്താണ് പെട്രോൾ പമ്പിന്റെ ഓഫിസ് മുറി. തീ അവിടേക്ക് പടർന്നെങ്കിലും വലിയ നാശനഷ്‌ടങ്ങളുണ്ടായിട്ടില്ല. പെട്രോൾ പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി. രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിശമനസേന…

Read More