തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടമായി, ഇടുക്കിയില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം



ഇടുക്കി: തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #idukki

Leave a Reply

Your email address will not be published. Required fields are marked *