സ്വകാര്യ ബസിൽ കഞ്ചാവ് കട്ത്താൻ ശ്രമിച്ച 2 പേർ എക്സൈസ് പിടിയിൽ



ഇടുക്കി: സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേരെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പാറത്തോട് തോട്ടിപ്പറമ്പിൽ തുകേത്, ബാലാജി ഹൗസിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് 1.25 കിലോ കഞ്ചാവും പിടികൂടി. കട്ടപ്പന- നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ മുണ്ടിയെരുമയിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. അറസ്റ്റിലായ തുകേത് മുമ്പും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട്. തോട്ടം മേഖലയിൽ അടക്കം ചില്ലറ വിൽപന നടത്തുന്നതിനായാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് സൂചന. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ സംഘത്തെ സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #Kattappana #idukki #parathode #ghanchavu #privatebus #excise #specialsquard

Leave a Reply

Your email address will not be published. Required fields are marked *