ഗവ. ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജില്ലാ സമ്മേളനം
തൊടുപുഴ: കേരളാ ഹെൽത്ത് സർവ്വീസസ് ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ചിത്തിരപുരത്ത് നടത്തിയ സമ്മേളനം ശാസ്ത്ര വേദി ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്‌തു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. താത്ക്കാലിക നിയമനം ലഭിച്ച് ജില്ലയിൽ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരും യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് പുതിയ സംഘടനാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് രവി അധ്യക്ഷത വഹിച്ചു. മുൻ ജൂനിയർ സയന്റിഫിക് ഓഫീസർ സണ്ണി…

