കോതമംഗലം: കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ നസീറുൾ ഇസ്ലാം, സദാം ഷെയ്ഖ്, രാജ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും സംഘം കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കിയാണ് വിദ്യാർത്ഥികൾകിടയിൽ കച്ചവടം നടത്തിയിരുന്നത്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പി.ബി. ലിബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. റസാഖ്, സോബിൻ ജോസ്, ബിലാൽ പി. സുൽഫി, ജോയൽ ജോർജ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.എ. റെൻസി എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
*ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with
– https://wa.me/message/FJXDNGIRM3KGN1
#kanchavu #arrested #nonstateworkers #news #updates #onlinemedia #നാട്ടുവാർത്തകൾ