നെടുങ്കണ്ടം: കോവിഡിന് ശേഷം ആരംഭിച്ച ആരോഗ്യ കായിക പരിപോഷണ പരിപാടി യിലൂടെ (അഗ്രേപശ്യാമി) കല്ലാർ ജി.എച്ച്.എസ്.എസ് വീണ്ടും പുരസ്‌കാര നിറവിൽ. സംസ്ഥാനതലത്തിൽ മികവിൻ്റെ പുരസ്‌കാരമാണ് വീണ്ടും കല്ലാർ സ്കൂളിനെ തേടി യെത്തിയത്. കഴിഞ്ഞ വർഷം ജില്ല അവാർഡും കരസ്ഥമാക്കിയിരുന്നു. 13 ഇന കായി ക കാമ്പസ് ക്ലബുകളിലൂടെ വിദ്യാലയത്തിലെ അച്ചടക്കം, ഹാജർ, കായിക ക്ഷമത വർ ധിപ്പിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടഞ്ഞ് പൊതുസമൂഹവുമായി കൂടുതൽ അടു പ്പിക്കുന്നതിനു നടത്തിയ ശ്രമങ്ങളെയുമാണ് ജൂറി കല്ലാർ സ്‌കൂളിൻ്റെ മികവായി പരിഗ ണിച്ചത്. നൂറുശതമാനം അറ്റൻഡൻസ് എത്തിക്കുക, കൊഴിഞ്ഞുപോക്ക് ഇല്ലാതെയാ ക്കുക എന്നിവയായിരുന്നു അഗ്രേപശ്യാമിയുടെ പ്രധാന ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആശയം ഉൾക്കൊണ്ട് 2022-23ൽ സ്കൂളിൽ 13 കായി ക ക്ലബുകൾ ആരംഭിക്കാൻ കായികാധ്യാപകൻ ഡോ. സജീവ് സി. നായർ സ്കൂൾ അ ധികൃതരെ സമീപിച്ചു. അന്നത്തെ ഹെഡ്‌മാസ്റ്റർ കൃഷ്‌ണൻ, പി.ഇ.ടി റെയ്‌സൺ പി. ജോസഫ്, പി.ടി.എ, സി.എം.സി അംഗങ്ങൾ അഗീകാരം നൽകുകയും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എം.എൽ.എ എന്നിവർ 13 കായിക ക്ലബുകൾ ഉ ദ്ഘാടനവും ചെയ്തു.
അത്ലറ്റിക്സ്, ജൂഡോ, ചെസ്, കരാട്ടേ, ബാഡ്‌മിൻ്റൺ, സ്കേറ്റിങ്, യോഗ, വോളിബാൾ, ഹാൻഡ്ബാൾ, ത്രോബാൾ എന്നിവയായിരുന്നു ആദ്യഘട്ടത്തിൽ തുടങ്ങിയ കായിക ക്ലബുകൾ. സ്കൂളിലെ മുഴുവൻ കുട്ടികളെയും ഏതെങ്കിലുമൊരു കായിക വിനോദത്തി ൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ചെസ് ബോർഡുകൾ സ്ഥാപിച്ചു. രണ്ടുവർഷമായി സ്‌കൂൾ അതിൽ വിജയം കണ്ടെത്തുകയും ജില്ലതലത്തി ൽ അവാർഡ് നേടുകയുണ്ടായി. കൂടാതെ എസ്.സി.ഇ.ആർ.ടിയുടെ കേരളത്തിലെ മി കച്ച 12 മികവിൽ ഇടംനേടി. നിരവധി കുട്ടികൾ ചെസ്, വോളിബാൾ, കരാട്ടേ, അത്ലറ്റി ക്സ്, ഫുട്ബാൾ, സ്കേറ്റിങ്, ബാഡ്‌മിൻ്റൺ വിഭാഗങ്ങളിലായി ദേശീയ തലത്തിലും സം സ്ഥാന തലത്തിലും പങ്കെടുക്കുകയുണ്ടായി.
കായിക മേഖലയിലൂടെ കുട്ടികളിൽ ഉണ്ടായ മികവുകളെ കോർത്തിണക്കി ഒരു കുട ക്കീഴിലാക്കാൻ സ്ക്‌കൂളിന് രണ്ട് വർഷംകൊണ്ട് സാധിച്ചു. എല്ലാവരുടെയും പരിശ്രമഫ ലം രണ്ടാം വർഷത്തിൽ സംസ്ഥാന തലത്തിൽ ‘മികവി’ൽ ഇടം നേടി. എസ്.സി.ഇ.ആ ർ.ടി യിലൂടെ കേരളത്തിലെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ ഇടംനേടുകയും ആ കാ യിക പ്രവർത്തന മികവ് ഡോക്യുമെൻ്ററിയായി ചിത്രീകരിക്കുകയും ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#Ghss #kallar #nedumkandam #today #news #updates #nattuvarthakal
