കിണറ്റിൽ അകപ്പെട്ട പേർഷ്യൻ പൂച്ചയെ ഫയർഫോഴ്സ് രക്ഷപെടുത്തി

തൊടുപുഴ : കിണറ്റിൽ അകപ്പെട്ട പേർഷ്യൻ പൂച്ചയ്ക്ക് രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്. വെള്ളിയാഴ്‌ച രാത്രി 8 ഓടെ മുട്ടം ശങ്കരപ്പിള്ളിയിൽ മേട്ടുപുറത്ത് ബിജുമോന്റെ ഉടമസ്ഥതയിലുള്ള പേർഷ്യൻ പൂച്ചയാണ് ഇവരുടെ പുരയിടത്തിലെ 35 അടി താഴ്‌ചയുള്ള കിണറ്റിൽ അകപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് പൂച്ചയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതോടെ തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ റെസ്‌ക്യു ഉപകരണങ്ങളുടെ സഹായത്തോടെ പൂച്ചയെ സുരക്ഷിതമായി കരക്കെത്തിച്ചു. കിണറിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, അനിൽ നാരായണൻ, അഖിൽ എസ് പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Fireandrescue #Persiancat #stuck #well #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *