ഇടുക്കി : തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ കുറുവ സംഘത്തിലെ രണ്ട് പേർ പോലീസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ, നാഗരാജു എന്നിവരെ പിടികൂടിയത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ പൊലീസിന് പ്രതികളെ കൈമാറും.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kuruvasamgham #tamilnadu #idukki #today #news #updates #nattuvarthakal
