ഇടുക്കി : വണ്ടിപെരിയാർ വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കഴിഞ്ഞദിവസം കൊണ്ടുപോയിരുന്നു ഈ സമയത്താണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ പോലീസിൽ അറിയിച്ചു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയ് യെ അറസ്റ്റു ചെയ്തു. ഇതേസമയം ഈ പ്രദേശത്തെ അംഗൻവാടി ജീവനക്കാർക്കെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് പോഷകരുടെ വിതരണവുമായി ബന്ധപ്പെട്ട പെൺകുട്ടി അംഗൻവാടിയിൽ എത്താതെ തന്നെ പലതവണ പോഷകാഹാരം മാതാപിതാക്കൾ വാങ്ങിക്കൊണ്ടു പോവുകയും ഇതുകൊണ്ടുതന്നെ ഇവർക്ക് ഇത് അന്വേഷിക്കാൻ കഴിയാതെ വരികയും ചെയ്തു. പെൺകുട്ടിയുടെ തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന ആളായിരുന്നു വിജയ്. വള്ളക്കടവിലെ ഓട്ടോറിക്ഷ തൊഴിലാളിയും കൂടിയാണ്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
