തൊടുപുഴ : തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം എൻജിനീയറിങ് കോളജിന് സമീപം റോഡിലേക്ക് കാട് വളർന്നനിലയിൽ. ഏറെ തിരക്കുള്ള റോഡിലേക്കാണ് കാട് വളർന്നുനിൽക്കുന്നത്. ശബരിമല സീസണായതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാട് വളർന്ന് നിൽക്കുന്നതിനാൽ റോഡിന്റെ അരികുവശം കാണുവാൻ സാധിക്കില്ല. എതിർ ദിശയിൽനിന്നു വാഹനങ്ങൾ വരുമ്പോൾ ഡ്രൈവർമാർക്ക് വാഹനം ഒതുക്കാനും ബുദ്ധിമുട്ടുകയാണ്. രാത്രി സമയത്ത് കാട് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. പെരുമറ്റത്ത് റോഡിലേക്ക് മുള്ളുള്ള ഇഞ്ച വളർന്ന് നിൽക്കുന്നത് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്ക് ദുരിതമാകും. കാട് വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1