ഇടുക്കി : ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു തിരികെ കർണ്ണാടകത്തിലേക്കു പോകുകയായിരുന്ന 14 പേര് സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പോളിടെക്‌നിക് കോളേജ് കഴിഞ്ഞപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോവുകയും റോഡിനു താഴെ ഉണ്ടായിരുന്ന വീടിനു മുകളിലേക്ക് വാഹനം പതിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അയ്യപ്പഭക്തരെ പുറത്തെടുക്കുകയും ചെയ്തു. ആൾതാമസം ഇല്ലാതിരുന്ന വീടായതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തർ എല്ലാവരുംതന്നെ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് മോട്ടോർ വാഹന ഡിപ്പാർട്ടമെന്റ് സ്ഥലത്തെത്തി കുമളിയിൽ നിന്ന് ക്രെയിൻ എത്തിക്കുകയും വാഹനം കുഴിയിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #accidentnews #Sabarimala #sabarimala_ayyapan #vandipperiyar #idukki #news #updates #onlinemedia #nattuvarthakal