കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ഉടൻ തുടക്കമാകും.

കൊല്ലം: കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ആക്കം കൂട്ടി. അടുത്ത ആഗസ്റ്റിൽ ഇതിനുള്ള കപ്പലുകളും റിഗുകളും കൊല്ലം തുറമുഖത്ത് എത്തിച്ചേരും പരിവേഷണവും എണ്ണ കിണർ സ്ഥാപിക്കലും തുടർന്ന് നടക്കും.
കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആര്യ ഓഫ് ഷോർ കമ്പനിയുടെ കിഴക്കൻ മേഖലയിലെ ചുമതലക്കാർ കൊല്ലത്ത് എത്തി എണ്ണ പര്യവേഷണത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാൻ കൊല്ലം തുറമുഖത്തുള്ള സൗകര്യങ്ങൾ പോർട്ട് അധികൃതരുമായി ചർച്ച ചെയ്തു.
നിലവിൽ ആന്റമാൻ ദ്വീപ സമൂഹങ്ങൾക്കരുകിലെ പരിവേഷണ നടപടികളും കിണർ സ്ഥാപിക്കലും നടക്കുന്നത്. അവിടെ നിന്നാണ് റിഗ്ഗുകൾ കൊല്ലത്തേക്കു കൊണ്ടു വരുന്നതു. ഏഴ് കപ്പലുകൾ ഇതോടൊപ്പം ഉണ്ടാകും. ഇവയിലെ ജീവന ക്കാർക്കു വേണ്ട ഭക്ഷണം, വെള്ളം, കപ്പലുകൾക്കുള്ള ഇന്ധനം മറ്റ് അനുമ്പന്ധ സൗകര്യങ്ങൾ എന്നിവെ കെ കൊല്ലം തുറമുഖം വഴി എത്തിക്കും.
കൊല്ലം തുറമുഖത്ത് നിന്നും ഉല്ലാസയാത്രയ്ക്കുള്ള ആഡംബര കപ്പൽ സർവീസുകൾ തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുള്ള കപ്പലിന്റെ രൂപകൽപ്പന നടന്നുവരിക്കുകയാണ്. സ്വകാര്യ സംരഭകനാണ് കപ്പൽ സർവ്വീസ് നടത്താൻ താത്പപര്യവുമായി മുന്നോട്ട് വന്നിട്ടുള്ളതു്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *