ടി. കെ. വി ജന്മശദാബ്ദി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി

തൊടുപുഴ : ഇന്ത്യൻ ബാങ്കിങ്ങ് മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ബാങ്ക് ദേശസാത്ക്കരണ ആശയം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി മുൻനിരയിൽ നിന്നു പ്രവർത്തിച്ച, കേരളത്തിലെ ബാങ്കിംഗ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച, കേരള ഘടകത്തിൻ്റെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്ന സഃ ടി കെ വേലായുധൻ നായരുടെ ജന്മശദാബ്ദി അനുസ്മരണ സമ്മേളനംനടത്തി. ആൾ കേരള ബാങ്ക്‌ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. രാം പ്രകാശ് ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.

മുൻ എസ് ബി റ്റി എംപ്ലോയീസ് യൂണിയൻ സോണൽ സെക്രട്ടറി ഹരിദാസ്, എ കെ ബി ആർ എഫ് ഇടുക്കി ജില്ലാ സെക്രട്ടറി സ. സെൽവിൻ ജോൺ, വർക്കേഴ്സ് കോഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡൻറ് സ. പി കെ ജബ്ബാർ എന്നിവർ സ.ടി കെ വി യെ അനുസ്മരിച്ച് സംസാരിച്ചു.

AIBEA/AKBEF നേതാക്കളായ ജോജോ പോൾ, എ ബി കൃഷ്ണഹരി, നോബിൻ ജോർജ്, ധനുഷ ദാമോദരൻ, രഞ്ജിത കെ കെ, ജസിൽ ജെ വേളച്ചേരിൽ, അനീഷ്‌ ജയൻ എന്നിവർ നേതൃത്വം നൽകി.

എ ഐ ബി ഇ എ ഇടുക്കി ജില്ലാ ചെയർമാൻ സ. എബിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സ. നഹാസ് പി സലിം സ്വാഗതം പറയുകയും ജില്ലാ ജോയിന്റ്‌ സെക്രട്ടറി സ. ഇ റ്റി രാജൻ നന്ദി പ്രകാശിപ്പിക്കകയും ചെയ്തു.

നഹാസ് പി സലിം
ജില്ലാ സെക്രട്ടറി
AIBEA ഇടുക്കി
12/12/2024

Leave a Reply

Your email address will not be published. Required fields are marked *