എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വൻ ലഹരിമരുന്ന് വേട്ട

തൊടുപുഴ: ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തൊടുപുഴ മുട്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷത്തോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു.

ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ R.P.മിഥിൻലാലും പാർട്ടിയും ചേർന്ന് തൊടുപുഴ മുട്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം ഹാഷിഷ് ഓയിലും 7.650 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. തൊടുപുഴ, മുട്ടം,എള്ളുപുറം കരയിൽ ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ വീട്ടിൽ സിറിൽ ജോൺസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നുമാണ് ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെടുത്തത്.പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു .

അസി. എക്സൈസ് ഇൻസ്‌പെക്ടർ (G)മാരായ നെബു. A.C,ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ (G) സിജുമോൻ. K.N,സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിയ പോൾ, എക്സൈസ് ഡ്രൈവർ ശശി. P. K എന്നിവർ ഉണ്ടായിരുന്നു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#hashishoil #kanchavu #muttom #thodupuzha #excise #specialsquard #Christmas #newyear #drive #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *