നാച്ചാർ പുഴയ്ക്ക് സംരക്ഷണ ഭിത്തി : 75 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

മൂലമറ്റം : അറക്കുളം പഞ്ചായത്തിൽ 11-ാം

വാർഡിൽ പുഴയുടെ തകർന്നുകിടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ടെൻഡർ വിളിച്ചു പ്രവർത്തി ഉടൻ തുടങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. 2021 ലെ മലവെള്ള പാച്ചിലിൽ ആണ് പുഴയുടെ കരകൾക്കു ബലക്ഷയം സംഭവിച്ചത്. തോടിന്റെ മറ്റു ഭാഗങ്ങളിൽ തകർന്ന ഭിത്തിയുടെ പുനർനിർമ്മാണം പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയാകുന്നതോടെ നാച്ചാറിന്റെ ഇരു കരകളിലും സംരക്ഷണ ഭിത്തി നിർമ്മാണം പൂർണമാകും. മലവെള്ളപ്പാച്ചിലിൽ നച്ചാർ പുഴയിലൂടെ ഒഴുകിയെത്തിയ പ്രളയജലം പുഴയുടെ ഇരുകരകളും തകർക്കുകയായിരുന്നു. നച്ചാർ പുഴയുടെ സംരക്ഷണഭിത്തി തകർത്ത് താഴ്വാരം കോളനിയിലൂടെ ആണ് പ്രളയജലം ഒഴുകിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#nachar #river #75lacs #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *