ആളില്ലാത്ത സമയം വീട്ടിൽ മോഷണം; 21 പവൻ കവർന്നു

തൊടുപുഴ : ആളില്ലാതിരുന്ന സമയം വീടിന്റെ പിൻവാതിൽ തകർത്ത് 21 പവൻ സ്വർണം മോഷ്‌ടിച്ചു. മുതലക്കോടം അറയ്ക്കൽ ജോമോൻ ജോസഫിൻ്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. രാത്രിയോടെ ജോമോനും കുടുംബവും സുഹൃത്തിൻ്റെ വീട്ടിൽ പോയി തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ ഒരു ഭാഗം തകർത്താണ് മോഷ്‌ടാവ് അകത്ത് കയറിയതെന്നും ഷെൽഫിലും അലമാരയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്ന 21 പവൻ സ്വർണം മോഷണം പോയതായും ജോമോൻ പറഞ്ഞു. തൊടുപുഴ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Thief #stolen #21pawan #gold #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *