കുറവിലങ്ങാട്: കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് യാസീൻ(19) ആണ് മരിച്ചത്.
പെരുമ്പിക്കാട് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയായിരുന്നു യാസീൻ. ജൂൺ 28-നാണ് കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയിൽ യാസിനെ കണ്ടെത്തിയത്.തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1