മൂവാറ്റുപുഴ: പിക്കപ്പ് വാനും സ്‌ട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ പണ്ടപ്പിള്ളി റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആരക്കുഴ സ്വദേശികളായ കണങ്കാമ്പതിയിൽ എബിൻ (35), തെക്കനാപ്പാറയിൽ ബൈജു സ്കറിയ (46) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പണ്ടപ്പിള്ളിയിലേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും എതിർദിശയിൽ വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെയും, തുടർന്ന് വിദഗ്‌ധ ചികിത്സക്കായി എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട്പേർക്ക് ഗുരുതര പരിക്ക്
