പിന്നാക്ക സമുദായങ്ങളെ അവഗണിക്കരുത് കേരള ഗണക മഹാസഭ

കേരള ഗണകമഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ പ്രതിമാസ കമ്മിറ്റി 09/06/2024 ഞായറാഴ്ച്ച 10 മണിക്ക് തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ്‌ M.P പ്രമോദ് അവർകളുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ യൂണിയൻ സെക്രട്ടറി അജേഷ് ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു, മഹാസഭ സംസ്ഥാന ട്രഷറർ T.K വിജയൻ സർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് ഓഡിറ്റർ P.S ഗോപി സാർ മുഖ്യപ്രഭാഷണം നടത്തി, പിന്നാക്ക സമുദായങ്ങളെ ഒരു രാഷ്ട്രീയ പാർട്ടികളും അവഗണിക്കരുതെന്ന് യോഗത്തിൽ മഹാസഭ ആവശ്യപ്പെട്ടു. മഹാസഭയുടെ ജില്ലാ, താലൂക്ക് ശാഖാ ഭാരവാഹികളും, യുവജനവേദി വനിതാ വേദി താലൂക്ക് യൂണിയൻ ഭാരവാഹികളും, യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *